x
ad
Sun, 27 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​രി​സ്ഥി​തി ലോ​ല മേ​ഖ​ല: ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭം സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് മാ​ന​ന്ത​വാ​ടി ബ്ലോ​ക്കി​ലെ ജ​ന​പ്ര​തി​നി​ധി​ക​ള്‍

വെബ് ഡെസ്ക്
Published: September 27, 2026 02:31 AM IST | Updated: September 27, 2026 02:31 AM IST

പ്രതീകാത്മക ചിത്രം

ക​ല്‍​പ്പ​റ്റ: പ​ശ്ചി​മ​ഘ​ട്ട​ത്തി​ലെ പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​ത്തി​ന്‍റെ പേ​രി​ല്‍ ജ​ന​വാ​സ​കേ​ന്ദ്ര​ങ്ങ​ളും കൃ​ഷി​യി​ട​ങ്ങ​ളും തോ​ട്ട​ങ്ങ​ളും ഉ​ള്‍​പ്പെ​ടു​ത്തി പ​രി​സ്ഥി​തി ലോ​ല മേ​ഖ​ല (ഇ​എ​സ്എ) വി​ജ്ഞാ​പ​നം ചെ​യ്യു​ന്ന​തി​നെ​തി​രേ ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭം സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് മാ​ന​ന്ത​വാ​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലെ ജ​ന​പ്ര​തി​നി​ധി​ക​ള്‍ വാ​ര്‍​ത്താ​സ​മ്മേ​ന​ത്തി​ല്‍ പ​റ​ഞ്ഞു. കേ​ന്ദ്ര വ​നം-​പ​രി​സ്ഥി​തി മ​ന്ത്രാ​ല​യം പു​റ​പ്പെ​ടു​വി​ച്ച ഇ​എ​സ്എ ഏ​ഴാ​മ​ത് ക​ര​ട് വി​ജ്ഞാ​പ​നം ജ​ന​വി​രു​ദ്ധ​മാ​ണ്.

അ​ഞ്ചാ​മ​ത് ക​ര​ട് വി​ജ്ഞാ​പ​ന​ത്തി​ന്‍റെ ത​നി​യാ​വ​ര്‍​ത്ത​ന​മാ​ണ് ഏ​ഴാ​മ​ത് വി​ജ്ഞാ​പ​നം. ആ​റാ​മ​ത് ക​ര​ട് വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ച്ച​തി​ന് പി​ന്നാ​ലെ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ള​ട​ക്കം കേ​ന്ദ്ര മ​ന്ത്രാ​ല​യ​ത്തി​ന് സ​മ​ര്‍​പ്പി​ച്ച ആ​ക്ഷേ​പ​ങ്ങ​ള്‍​ക്കും നി​ര്‍​ദേ​ശ​ങ്ങ​ള്‍​ക്കും ഏ​ഴാ​മ​ത് ക​ര​ട് വി​ജ്ഞാ​പ​ന​ത്തി​ല്‍ പ​രി​ഗ​ണ​ന ല​ഭി​ച്ചി​ല്ല. വ​ന​ത്തി​നു പു​റ​ത്തു​ള്ള പ്ര​ദേ​ശ​ങ്ങ​ള്‍ ഇ​എ​സ്എ​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്ത​രു​തെ​ന്ന് 2024ല്‍ ​സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ട​ത് വെ​റു​തെ​യാ​യി.

ഏ​ഴാ​മ​ത് ക​ര​ട് വി​ജ്ഞാ​പ​നം മ​ല​യോ​ര മേ​ഖ​ല​ക​ളി​ല്‍ ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ളെ അ​നി​ശ്ചി​ത​ത്വ​ത്തി​ലും ആ​ശ​ങ്ക​യി​ലു​മാ​ക്കി​യി​രി​ക്ക​യാ​ണ്. മാ​ന​ന്ത​വാ​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ല്‍ പേ​രി​യ, തൊ​ണ്ട​ര്‍​നാ​ട്, തി​രു​നെ​ല്ലി, തൃ​ശി​ലേ​രി വി​ല്ലേ​ജു​ക​ള്‍ ഇ​എ​സ്എ പ​രി​ധി​യി​ലാ​ണ്. ഈ ​വി​ല്ലേ​ജു​ക​ളു​ടെ ആ​കെ വി​സ്തീ​ര്‍​ണം 361.1 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​റാ​ണ്. ഇ​തി​ല്‍ 246 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ര്‍ ക​ര​ട് വി​ജ്ഞാ​പ​ന പ​രി​ധി​യി​ല്‍ വ​രു​മെ​ന്നാ​ണ് മ​ന​സി​ലാ​ക്കു​ന്ന​ത്.

ബ്ലോ​ക്കി​ലെ മു​ഴു​വ​ന്‍ പ​ഞ്ചാ​യ​ത്ത് വാ​ര്‍​ഡു​ക​ളും ത്രി​ത​ല പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​ക​ളും ഇ​എ​സ്എ വി​ജ്ഞാ​പ​ന​ത്തി​നെ​തി​രേ പ്ര​മേ​യം പാ​സാ​ക്കി​യി​ട്ടു​ണ്ട്.
ജ​ന​ങ്ങ​ളു​ടെ ദൈ​നം​ദി​ന ജീ​വി​തം, വി​ക​സ​ന പ​ദ്ധ​തി​ക​ളു​ടെ നി​ര്‍​വ​ഹ​ണം എ​ന്നി​വ ത​ട​സ​പ്പെ​ടു​ന്ന​വി​ധം പ​രി​സ്ഥി​തി ലോ​ല മേ​ഖ​ല വി​ജ്ഞാ​പ​നം ചെ​യ്യു​ന്ന​ത് മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​വു​മാ​ണ്. ഏ​ഴാ​മ​ത് ക​ര​ട് വി​ജ്ഞാ​പ​ന​ത്തി​ല്‍ ആ​ക്ഷേ​പ​ങ്ങ​ള്‍ ബോ​ധി​പ്പി​ക്കു​ന്ന​തി​ന് കാ​ലാ​വ​ധി ക​ഴി​ഞ്ഞി​ട്ടും ഇ​എ​സ്എ പ​രി​ധി​യി​യി​ല്‍ വ​രു​ന്ന പ്ര​ദേ​ശ​ങ്ങ​ളു​ടെ സ​ര്‍​വേ ന​മ്പ​റു​ക​ള്‍ ഉ​ള്‍​പ്പെ​ടെ പ​രി​ശോ​ധി​ക്കാ​ന്‍ ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണെ​ന്നും ജ​ന​പ്ര​തി​നി​ധി​ക​ള്‍ പ​റ​ഞ്ഞു.

മാ​ന​ന്ത​വാ​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മീ​നാ​ക്ഷി രാ​മ​ന്‍, ത​വി​ഞ്ഞാ​ല്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​ജി. ബി​ജു, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ത​വി​ഞ്ഞാ​ല്‍ ഡി​വി​ഷ​ന്‍ അം​ഗം ലി​സി ജോ​സ്, തി​രു​നെ​ല്ലി ഡി​വി​ഷ​ന്‍ അം​ഗം കെ.​ആ​ര്‍. ജി​തി​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ ഒ.​ടി. ഉ​നൈ​സ്, പേ​രി​യ ഡി​വി​ഷ​ന്‍ അം​ഗം ബെ​ന്നി ആ​ന്‍റ​ണി എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Tags : Nattuvishesham DistrictNews DeepikaNews protests

Recent News

Corehub Up