x
ad
Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​എ​സ്എ വി​ജ്ഞാ​പ​ന​ത്തെ ഗൗ​ര​വ​ത്തോ​ടെ സ​മീ​പി​ക്ക​ണം: ജോ​സ് കെ. ​മാ​ണി

വെബ് ഡെസ്ക്
Published: August 31, 2026 11:21 PM IST | Updated: August 31, 2026 11:21 PM IST

കേ​ര​ള കോ​ൺ​ഗ്ര​സ് - എം ​ജി​ല്ലാ നേ​തൃ​ത്വ ക്യാ​ന്പ് പാ​ർ​ട്ടി ചെ​യ​ർ​മാ​ൻ ജോ​സ് കെ. ​മാ​ണി എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

മാ​രാ​മ​ൺ: പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ ഏ​ഴ് വി​ല്ലേ​ജു​ക​ള്‍ ഉ​ള്‍​പ്പെ​ടെ സം​സ്ഥാ​ന​ത്തെ 131 വി​ല്ലേ​ജു​ക​ൾ പ​രി​സ്ഥി​തി​ലോ​ല പ്ര​ദേ​ശ​മാ​യി മാ​റാ​ന്‍ പോ​കു​ന്ന സാ​ഹ​ച​ര്യം സം​സ്ഥാ​ന സ​ർ​ക്കാ​ർ ഗൗ​ര​വ​ത്തോ​ടെ കാ​ണ​ണ​മെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ് -എം ​ചെ​യ​ർ​മാ​ൻ ജോ​സ് കെ. ​മാ​ണി എം​പി. കേ​ര​ള കോ​ൺ​ഗ്ര​സ് -എം ​ജി​ല്ലാ നേ​തൃ​ത്വ ക്യാ​ന്പ് മാ​രാ​മ​ൺ റി​ട്രീ​റ്റ് സെ​ന്‍റ​റി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പ​രി​സ്ഥി​തി ലോ​ല വി​ല്ലേ​ജു​ക​ളാ​യി പ്ര​ഖ്യാ​പി​ച്ചു ക​ഴി​ഞ്ഞാ​ല്‍ കൃ​ഷി ചെ​യ്യു​ന്ന​തി​നു​പോ​ലും ക​ര്‍​ഷ​ക​ര്‍​ക്ക് സാ​ധി​ക്കാ​തെ​വ​രു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​കും.
കേ​ര​ള​ത്തി​ലെ 23 ല​ക്ഷ​ത്തോ​ളം ജ​ന​ങ്ങ​ളെ ബാ​ധി​ക്കു​ന്ന പ്ര​ശ്ന​മാ​ണി​ത് ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്നു വ്യ​ത്യ​സ്ത​മാ​യി ഏ​റെ ജ​ന​ങ്ങ​ള്‍ തി​ങ്ങി താ​മ​സി​ക്കു​ന്ന​തും 54 ശ​ത​മാ​ന​ത്തോ​ളം വ​ന​ങ്ങ​ളു​മാ​ണ് ന​മ്മു​ടെ സം​സ്ഥാ​ന​ത്തു​ള്ള​ത്. കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ നി​ര്‍​ദേ​ശ​ത്തി​ന് 60 ദി​വ​സ​ത്തി​നു​ള​ളി​ല്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ വി​ശ​ദീ​ക​ര​ണം ന​ല്‍​ക​ണ​മെ​ന്നും നി​ഷ്‌​ക​ര്‍​ഷി​ച്ചി​ട്ടു​ണ്ട്. ഇ​പ്പോ​ള്‍​ത്ത​ന്നെ പ​കു​തി ദി​വ​സ​ങ്ങ​ള്‍ ക​ഴി​ഞ്ഞു. ഇ​നി​യെ​ങ്കി​ലും സ​ര്‍​ക്കാ​ര്‍ അ​തീ​വ​മാ​യി താ​ത്പ​ര്യം ഈ ​വി​ഷ​യ​ത്തി​ലെ​ടു​ക്ക​ണ​മെ​ന്നും ജോ​സ് കെ. ​മാ​ണി പ​റ​ഞ്ഞു.

ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സ​ജി അ​ല​ക്സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ന്‍ എം​എ​ല്‍​എ​മാ​രാ​യ പ്ര​മോ​ദ് നാ​രാ​യ​ണ്‍, ജോ​ബ് മൈ​ക്കി​ള്‍, പാ​ർ​ട്ടി നേ​താ​ക്ക​ളാ​യ അ​ല​ക്സ് കോ​ഴി​മ​ല, ചെ​റി​യാ​ൻ പോ​ള​ച്ചി​റ​യ്ക്ക​ൽ, ടി.​ഒ. ഏ​ബ്ര​ഹാം , ഉ​ഷാ​ല​യം ശി​വ​രാ​ജ​ൻ, ഏ​ബ്ര​ഹാം പി. ​സ​ണ്ണി, ഡോ. ​വ​ർ​ഗീ​സ് പേ​ര​യി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews ESA

Recent News

Corehub Up