ദൈവദാസന് ബിഷപ് ജെറോം മരിയ ഫെര്‍ണാണ്ടസ്
കൊല്ലം: ദൈവദാസന് ബിഷപ് ജെറോം മരിയ ഫെര്‍ണാണ്ടസിന്റെ 125-ാം ജന്മവാര്ഷിക ദിനാചരണം ഇന്നു മുതല്‍ എട്ടുവരെ നടക്കും. കോയിവിള തുപ്പാശേരി ജന്മഗൃഹത്തില്‍ അഷ്ടദിന പ്രാര്‍ഥന നടക്കും. ഇന്നു വൈകുന്നേരം അഞ്ചിനു പതാക ഉയര്‍ത്തലും ഉദ്ഘാടനവും കൊല്ലം രൂപത ബിഷപ് എമിരിത്തൂസ് ഡോ. സ്റ്റാന്‍ലി റോമന്‍ നിര്‍വഹിക്കും. തുടര്‍ന്ന് ജപമാല, നൊവേന, ദിവ്യകാരുണ്യ ആരാധന എന്നിവയ്ക്ക് എംഎസ്എസ്ടി സിസ്റ്റേഴ്സ് നേതൃത്വം നല്‍കും.
നാളെ രാവിലെ 10 ന് ചവറ, കുളങ്ങര ഭാഗം വേളാങ്കണ്ണി മാതാ പള്ളിയില്‍ ദൈവദാസന് ബിഷപ് ജെറോം അനുസ്മരണ സംഗമം നടക്കും. സിഎല്‍സി, ലീജിയന് ഓഫ് മേരി, എസ്എഫ്ഒ, കര്‍മലീത്ത മൂന്നാം സഭ, വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റി എന്നിവര്‍ അനുസ്മരണ സംഗമത്തിനു നേതൃത്വം നല്‍കും. വൈകുന്നേരം അഞ്ചിനു വടക്കുംഭാഗം, മരിയാപുരം, രാജഗിരി ഇടവകകളുടെ നേതൃത്വത്തില്‍ കോയിവിളയിലെ ദൈവദാസന് ബിഷപ് ജെറോം ജന്മഗൃഹത്തില്‍ ജപമാല, നൊവേന, ദിവ്യകാരുണ്യ ആരാധന എന്നിവ നടക്കും. വടക്കും ഭാഗം ഇടവകവികാരി ഫാ. അനീഷ് ആന്‍സില്‍ സന്ദേശം നല്‍കും.
മൂന്നിന് രാവിലെ 10.30ന് ഇന്‍ഫെന്റ് ജീസസ് കത്തീഡ്രലിലെ തങ്കശേരി കബറിടത്തില്‍ അനുസ്മരണ ദിവ്യബലി നടക്കും. മോണ്‍. ബൈജു ജൂലിയാന് മുഖ്യകാര്‍മികത്വം വഹിക്കും. ദൈവദാസന് ബിഷപ് ജെറോം പ്രാര്‍ഥനാ കൂട്ടായ്മ ദിവ്യബലിക്കു നേതൃത്വം നല്‍കും. വൈകുന്നേരം അഞ്ചിനു കോയിവിളയിലെ ദൈവദാസന് ബിഷപ് ജെറോം ജന്മഗൃഹത്തില്‍ ജപമാല, നൊവേന, ദിവ്യകാരുണ്യ ആരാധന എന്നിവ പാവുമ്പ ഇടവകയുടെ നേതൃത്വത്തില്‍ നടക്കും. പാവുമ്പ ഇടവക വികാരി ഫാ. സജി കടവില്‍ സന്ദേശം നല്‍കും.
നാലിന് രാവിലെ 9.30ന് ബിസിസി ശുശ്രൂഷാ സമിതികളുടെ സംഗമം നടക്കും. മാവേലിക്കര വലിയ പെരുമ്പുഴ ഇടവകയില്‍ ബിഷപ് ജെറോം വിദ്യാഭ്യാസ സ്കോളര്‍ഷിപ്പ് വിതരണം നടക്കും. ബിസിസി മാവേലിക്കര ഫെറോന നേതൃത്വം നല്‍കും. വൈകുന്നേരം അഞ്ചിന് കോയിവിളയിലെ ദൈവദാസന് ബിഷപ് ജെറോം ജന്മഗൃഹത്തില്‍ തലമുകില്‍ ഇടവകയുടെ നേതൃത്വത്തില്‍ ജപമാല, നൊവേന, ദിവ്യകാരുണ്യ ആരാധന എന്നിവ നടക്കും. തലമുകില്‍ ഇടവക വികാരി ഫാ. ഡേവിഡ് കൊടിയില്‍ സന്ദേശം നല്‍കും.
അഞ്ചിന് രാവിലെ 10 ന് കൊട്ടിയം പ്രീസ്റ്റ് ഹോമില്‍ പ്രാര്‍ഥനാ സംഗമം നടക്കും. വൈകുന്നേരം അഞ്ചിന് കോയിവിളയിലെ ദൈവദാസന് ബിഷപ് ജെറോം ജന്മഗൃഹത്തില്‍ തെക്കുംഭാഗം ലൂര്‍ദ്പുരം ഇടവകയുടെ നേതൃത്വത്തില്‍ ജപമാല, നൊവേന, ദിവ്യകാരുണ്യ ആരാധന എന്നിവ നടക്കും. തെക്കുംഭാഗം ഫൊറോനാ വികാരി ഫാ. ജോര്‍ജ് സെബാസ്റ്റ്യന്‍ സന്ദേശം നല്‍കും.
ആറിന് ബിഷപ് ജെറോമിനാല് നാമാകരണം ചെയ്യപ്പെട്ട അഷ്ടമുടിയിലെ അഷ്ടജല റാണി പള്ളിയില്‍ ലൗദാത്തേസി, കൊല്ലം രൂപതയുടെ നേതൃത്വത്തില്‍ രാവിലെ ഏഴിന് ദിവ്യബലി, പ്രഭാഷണം, ഫലവൃക്ഷ തൈനടീല്‍ എന്നിവ നടക്കും. വൈകുന്നേരം ആഞ്ചിന് കോയിവിളയിലെ ദൈവദാസന് ബിഷപ് ജെറോം ജന്മഗൃഹത്തില്‍ പട്ടകടവ് ഇടവകയുടെ നേതൃത്വത്തില്‍ ജപമാല, നൊവേന, ദിവ്യകാരുണ്യ ആരാധന എന്നിവ നടക്കും. കൊല്ലം രൂപത വിശ്വാസ പരിശീലനം ഡയറക്ടര്‍ ഫാ. ലിന്സണ് കെ. ആറാടന്‍ സന്ദേശം നല്‍കും.
ഏഴിന് രാവിലെ 8.45ന് കൊല്ലം ട്രിനിറ്റി ലൈസിയം ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ദൈവദാസന് ബിഷപ് ജെറോം 125-ാം ജന്മദിനാചരണം നടക്കും. ട്രിനിറ്റി ലൈസിയം സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. ഡോ. ജാക്സണ് ജയിംസ് സന്ദേശം നല്‍കും. വൈകുന്നേരം അഞ്ചിനു കോയിവിളയിലെ ദൈവദാസന് ബിഷപ് ജെറോം ജന്മഗൃഹത്തില്‍ ശാസ്താംകോട്ട ഇടവകയുടെ നേതൃത്വത്തില്‍ ജപമാല, നൊവേന, ദിവ്യകാരുണ്യ ആരാധന എന്നിവ നടക്കും. ശാസ്താംകോട്ട ഇടവക വികാരി ഫാ. ബിജു ജോസഫ് സന്ദേശം നല്‍കും.
എട്ടിന് രാവിലെ ഒന്‍പതിന് കോയിവിളയിലെ ദൈവദാസന് ബിഷപ് ജെറോം ജന്മഗൃഹത്തില്‍ കോയിവിള ഇടവകയുടെ നേതൃത്വത്തില്‍ അനുസ്മരണ പ്രാര്‍ഥനയും പുഷ്പാര്‍ച്ചനയും നടക്കും. ഫാ. അനില്‍ ഈപ്പന് സന്ദേശം നല്‍കും. രാവിലെ 11ന് തുയ്യം, വേളാങ്കണ്ണി മാതാ തീര്‍ഥാടന ദേവാലയത്തില്‍ ബിസിസി തുയ്യം ഇടവകയുടെ നേതൃത്വത്തില്‍ സ്മരണാഞ്ജലി, അനുസ്മരണ പ്രാര്‍ഥന, പുഷ്പാര്‍ച്ചന എന്നിവ നടക്കുമെന്ന് കൊല്ലം രൂപ വികാരി ജനറാള്‍ മോണ്‍. ബൈജു ജൂലിയാന്, എംഎസ്എസ്ടി മദര്‍ ജനറല്‍ സിസ്റ്റര്‍ സുജ ജോഷ്വ, ചവറ തെക്കുംഭാഗം ഫൊറോന വികാരി ഫാ. ജോര്‍ജ് സെബാസ്റ്റ്യന്‍ എന്നിവര്‍ അറിയിച്ചു.
Tags : Nattuvishesham DistrictNews DeepikaNews Commemoration