x
ad
Tue, 22 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ത​രി​യോ​ട് സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ല്‍ ഇ​എ​സ്എ പ്ര​തി​ഷേ​ധ​ദി​നം ആ​ച​രി​ച്ചു

വെബ് ഡെസ്ക്
Published: September 22, 2026 01:18 AM IST | Updated: September 22, 2026 01:18 AM IST

ഇ​എ​സ്എ പ്ര​തി​ഷേ​ധ​ദി​നാ​ച​രം വി​കാ​രി ഫാ. ​സ്റ്റീ​ഫ​ന്‍ കോ​ട്ട​ക്ക​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

ത​രി​യോ​ട്: സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഇ​എ​സ്എ പ്ര​തി​ഷേ​ധ​ദി​നം ആ​ച​രി​ച്ചു.

ഫൊ​റോ​ന വി​കാ​രി ഫാ. ​സ്റ്റീ​ഫ​ന്‍ കോ​ട്ട​ക്ക​ല്‍ പ്ര​തി​ഷേ​ധ ജ്വാ​ല തെ​ളി​ച്ച് ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. ഇ​എ​സ്എ വ​നാ​തി​ര്‍​ത്തി​യി​ല്‍ നി​ല​നി​ര്‍​ത്തു​ക. ജ​ന​വാ​സ​മേ​ഖ​ല​ക​ളും കൃ​ഷി​സ്ഥ​ല​ങ്ങ​ളും ഇ​എ​സ്എ​യി​ല്‍​നി​ന്ന് ഒ​ഴി​വാ​ക്കു​ക. ജ​ന​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ത്തി​നും സം​ര​ക്ഷ​ണം ന​ല്‍​കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ള്‍ അ​ട​ങ്ങി​യ നി​വേ​ദ​നം കേ​ന്ദ്ര പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​ന് ഇ​ട​വ​കാം​ഗ​ങ്ങ​ള്‍ സ​മ​ര്‍​പ്പി​ച്ചു. ത​രി​യോ​ട്, അ​ച്ചൂ​രാ​നം അ​ട​ക്ക​മു​ള്ള 13 വി​ല്ലേ​ജു​ക​ളെ​യും ഇ​എ​സ്എ പ​രി​ധി​യി​ല്‍​നി​ന്ന് പൂ​ര്‍​ണ​മാ​യും ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​ക്ലി​ന്‍റോ പു​ലി​കു​ന്നേ​ല്‍, എ​ച്ച്എം മ​ധു ത​റ​പ്പേ​ല്‍, കൈ​ക്കാ​ര​ന്‍​മാ​രാ​യ ജ​യിം​സ് ചെ​റു​മ​ല​യി​ല്‍, ജോ​യ് ഇ​ല​വും​ത​ട​ത്തി​ല്‍, സ​ണ്ണി ചെ​റു​മ​ല​യി​ല്‍, സ​ണ്ണി കാ​ര​നി​ര​പ്പി​ല്‍, ക​മ്മ​റ്റി അം​ഗ​ങ്ങ​ള്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

 

Tags : Nattuvishesham Districtnews Deepikanews ESA Protest Day

Recent News

Corehub Up