x
ad
Sat, 6 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​ല്ലാം സാ​ധി​ച്ച​ത് ദൈ​വ​കൃ​പ​യാ​ൽ: മാ​ർ ജോ​ർ​ജ് പു​ന്ന​ക്കോ​ട്ടി​ൽ


Published: May 3, 2026 10:55 PM IST | Updated: May 3, 2026 10:55 PM IST

കോ​ത​മം​ഗ​ലം: ദൈ​വസ​ഹാ​യം ഇ​ല്ലെ​ങ്കി​ൽ ഒ​ന്നും ചെ​യ്യു​വാ​ൻ സാ​ധി​ക്കി​ല്ലാ​യി​രു​ന്നു​വെ​ന്ന് മാ​ർ ജോ​ർ​ജ് പു​ന്ന​ക്കോ​ട്ടി​ൽ. കോതമംഗലം രൂ​​പ​​ത ദി​​നാ​​ഘോ​​ഷ​​ത്തിന്‍റെയും മാ​​ർ ജോ​​ർ​​ജ് പു​​ന്ന​​ക്കോ​​ട്ടി​​ലി​​ന്‍റെ ന​​വ​​തി​​യുടെയും ഭാഗമായി നടന്ന സമ്മേളനത്തിൽ മ​റു​പ​ടി പ്ര​സം​ഗം ന​ട​ത്തു​ക​യാ​യി​രു​ന്നു ബി​ഷ​പ്. സ​ഹ​ക​ര​ണ​വും അ​നു​സ​ര​ണ​വു​മു​ള്ള വൈ​ദി​ക​രും സ​മ​ർ​പ്പി​ത​രും അ​ല്​മാ​യ​രു​മാ​ണ് കോ​ത​മം​ഗ​ലം രൂ​പ​ത​യ്ക്കു​ള്ള​ത് എ​ന്ന​ത് ഏ​റെ അ​ഭി​മാ​ന​മാ​ണ്.

രൂ​പ​ത​യെ 36 വ​ർ​ഷം ന​യി​ക്കു​വാ​ൻ സാ​ധി​ച്ച​ത് രൂ​പ​ത പ​രി​ശു​ദ്ധ മാ​താ​വി​ന്‍റെ വി​മ​ല ഹ്യ​ദ​യ​ത്തി​നു പ്ര​തി​ഷ്ഠി​ത​മാ​യ​തും പ​രി​ശു​ദ്ധാ​ത്മാ​വി​ന്‍റെ പ്ര​ത്യേ​ക സ​ഹാ​യം ഉ​ള്ള​തു​കൊ​ണ്ടു​മാ​ണ്. ജ​ന​ങ്ങ​ളു​ടെ അ​ഭി​വൃദ്ധി​ക്കു​വേ​ണ്ടി ഉ​ന്ന​തവി​ദ്യാ​ഭ്യാ​സ സൗ​ക​ര്യ​ങ്ങ​ൾ കോ​ത​മം​ഗ​ലം രൂ​പ​ത​യി​ൽ തു​ട​ങ്ങു​വാ​ൻ സാ​ധി​ച്ച​ത് അ​ഭി​മാ​ന​ക​ര​മാ​യ വ​സ്‌​തു​ത​യാ​ണെ​ന്നും മാ​ർ പു​ന്ന​ക്കോ​ട്ടി​ൽ പ​റ​ഞ്ഞു.

Tags : Mar George Punnakottil nattuvishesham local news

Recent News

Corehub Up