x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​ക്സൈ​സ് 130 ലി​റ്റ​ർ വാ​ഷ് പി​ടി​കൂ​ടി

വെബ് ഡെസ്ക്
Published: July 16, 2026 01:30 AM IST | Updated: July 16, 2026 01:30 AM IST

ആ​ല​ക്കോ​ട് എ​ക്സൈ​സി​ന്‍റെ റെ​യ്ഡി​ൽ ക​ണ്ടെ​ത്തി​യ വാ​ഷ് ന​ശി​പ്പി​ക്കു​ന്നു.

ആ​ല​ക്കോ​ട്: ആ​ല​ക്കോ​ട് എ​ക്സൈ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ റെ​യ്ഡി​ൽ 130 ലി​റ്റ​ർ വാ​ഷ് പി​ടി​കൂ​ടി. ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​നി​ന്‍റെ ഭാ​ഗ​മാ​യി മോ​റാ​നി, ഫ​ർ​ലോം​ഗ​ര ഭാ​ഗ​ങ്ങ​ളി​ൽ ന​ട​ത്തി​യ റെ​യ്ഡി​ൽ ഫ​ർ​ലോം​ഗ​ര​യി​ൽ നി​ന്നാ​ണ് വാ​ഷ് പി​ടി​കൂ​ടി​യ​ത്.

തോ​ടി​ന് സ​മീ​പം പു​റ​മ്പോ​ക്ക് സ്ഥ​ല​ത്താ​യി​രു​ന്നു വാ​റ്റു സ​ങ്കേ​തം പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത്. വാ​റ്റു​കേ​ന്ദ്രം എ​ക്സൈ​സ് ന​ശി​പ്പി​ച്ചു. ഉ​ട​മ​സ്ഥ​നെ ക​ണ്ടെ​ത്താ​ൻ സാ​ധി​ച്ചി​ട്ടി​ല്ല. എ​ക്സൈ​സ് കേ​സെ​ടു​ത്ത് അ​ന്വ​ഷ​ണം ആ​രം​ഭി​ച്ചു.

ആ​ല​ക്കോ​ട് എ​ക്സൈ​സ് റേ​ഞ്ച് ഓ​ഫീ​സി​ലെ അ​സി​സ്റ്റ​ന്‍റ് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ ‌പി.​ആ​ർ. സ​ജീ​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ഉ​ദ്യാ​ഗ​സ്ഥ​രാ​യ ടി. ​പ്ര​ണ​വ്, പി.​കെ. രാ​ജീ​വ്, സി.​കെ. ഷി​ബു, പി. ​ഷി​ബു എ​ന്നി​വ​ർ റെ​യി​ഡി​ൽ പ​ങ്കെ​ടു​ത്തു.

Tags : Local News Nattuvishesham Excise 130 liters of wash

Recent News

Corehub Up