പിടിച്ചെടുത്ത വിദേശമദ്യവുമായി എക്സൈസ് അധികൃതർ.
അഗളി: ടാക്സി ജീപ്പിൽ കടത്തിക്കൊണ്ടുവന്ന 27 ലിറ്റർ ഇന്ത്യൻ നിർമിത വിദേശമദ്യം അഗളി എക്സൈസ് പിടികൂടി. വ്യാഴാഴ്ച രാത്രി ഒന്‍പതോടെ അട്ടപ്പടി കാവുണ്ടിക്കൽ ഭാഗത്തുനിന്നുമാണ് മദ്യം പിടികൂടിയത്. ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി പാലക്കാട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർക്ക് ലഭിച്ച സൂചനയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
ജീപ്പിന്റെ പലഭാഗങ്ങളിലായിരുന്നു മദ്യം ഒളിപ്പിച്ചിരുന്നത്. മദ്യം കടത്തിക്കൊണ്ടുവന്ന അഗളി പ്ലാമരം വീട്ടിൽ കൃഷ്ണസ്വാമിയുടെ മകൻ രാമകൃഷ്ണൻ എന്നയാൾ ഓടിക്കളഞ്ഞതായി എക്സൈസ് അധികൃതർ പറഞ്ഞു.
മദ്യക്കടത്തിനുപയോഗിച്ച ജീപ്പ് കസ്റ്റഡിയിലെടുത്ത് കേസ് രജിസ്റ്റർ ചെയ്തു. അഗളി എക്സൈസ് ഇൻസ്പെക്ടർ ഇഹ് ലാസ് അലി, എഇഐ ജിആർ പി.കെ. ഷിബു, എസ്. സമോദ്, സിഇഒമാരായ വിഷ്ണു, രജീഷ്, ബോയന്‍, വിനോദ് എന്നിവർ റെയ്ഡിൽ പങ്കെടുത്തു.