x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​വേ​ശ​മാ​യി മ​ഡ് ഫു​ട്ബോ​ൾ മ​ത്സ​രം


Published: March 3, 2026 07:25 AM IST | Updated: March 3, 2026 07:25 AM IST

മ​ണ്ണു​ത്തി: തൃ​ശൂ​ർ ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെയും കാ​ർ​ഷി​ക വി​ക​സ​ന ക​ർ​ഷ​ക ക്ഷേ​മ വ​കു​പ്പി​ന്‍റെയും ആ​ഭി​മു​ഖ്യ​ത്തി​ൽ മ​ണ്ണു​ത്തി​യി​ൽ ന​ട​ക്കു​ന്ന ജി​ല്ലാ​ത​ല ഫാം ​ഫെ​സ്റ്റി​നോ​ടു​നു​ബ​ന്ധി​ച്ച് മ​ഡ് ഫു​ട്ബോ​ൾ മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു. കാ​ർ​ഷി​ക​സ​ർ​വ്വ​ക​ല​ശാ​ല​യി​ലെ വി​ദ്യാ​ർ​ത്ഥി​ക​ളും ഫാം ​തൊ​ഴി​ലാ​ളി​ക​ളും മ​ഡ് ഫു​ട്ബോ​ൾ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്തു.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് മേ​രി തോ​മ​സ് ഫാം​ഫെ​സ്റ്റ് ഉ​ദ്ഘാ​ട​നം ചെ​യ്തു. തൃ​ശൂ​ർ ജി​ല്ല​യി​ലെ വി​വി​ധ ഫാ​മു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം ജ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കു​ക, പു​തു​ത​ല​മു​റ​യെ കൃ​ഷി​യി​ലേ​ക്ക് കൊണ്ടുവരുക എന്നതാണ് ഫെസ്റ്റിന്‍റെ ലക്ഷ്യം.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വി​ക​സ​ന സ്റ്റാ​ൻ​ഡിംഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ പി.​എ. സ​ജി​ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തൃ​ശൂ​ർ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പൊ​തു​മ​രാ​മ​ത്ത് സ്റ്റാ​ൻ​ഡി​ംഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പി.​എ​സ്. വി​ന​യ​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ പ്ര​ശാ​ന്ത്, ലീ​ല രാ​മ​കൃ​ഷ്ണ​ൻ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. ഫാം ​ഫെ​സ്റ്റ് ഇ​ന്ന് സ​മാ​പി​ക്കും.

Tags : nattu vishesham Excited mud football match

Recent News

Corehub Up