x
ad
Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​ടും​ബ​ങ്ങ​ളും ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​ന്‍റെ ഭാ​ഗ​മാ​ക​ണം: മ​ന്ത്രി ചെ​ന്നി​ത്ത​ല

വെബ് ഡെസ്ക്
Published: September 3, 2026 11:58 PM IST | Updated: September 3, 2026 11:58 PM IST

മു​രി​ക്കാ​ശേ​രി പാ​വ​നാ​ത്മാ കോ​ള​ജി​ല്‍ മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല നി​ര്‍​വ​ഹി​ക്കു​ന്നു.

ഇ​ടു​ക്കി: ല​ഹ​രി​ക്കെ​തി​രാ​യ പോ​രാ​ട്ടം പൊലിസി​ന്‍റെ മാ​ത്രം ഉ​ത്ത​ര​വാ​ദി​ത്വമ​ല്ലെ​ന്നും ഓ​രോ വ്യ​ക്തി​യും കു​ടും​ബ​വും ഈ ​പോ​രാ​ട്ട​ത്തി​ന്‍റെ ഭാ​ഗ​മാ​ക​ണ​മെ​ന്നും മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. മു​രി​ക്കാ​ശേ​രി പാ​വ​നാ​ത്മാ കോ​ള​ജി​ല്‍ ന​ട​ന്ന ജി​ല്ലാ​ത​ല തൂ​ഫാ​ന്‍ ജാ​ഗ​ര​ണ്‍ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പു​തി​യ കാ​ല​ത്ത് നൂ​ത​ന അ​ന്വേ​ഷ​ണ രീ​തി​ക​ളി​ലൂ​ടെ ല​ഹ​രി ശൃം​ഖ​ല​യു​ടെ വേ​ര​റു​ക്കാ​നാ​ണ് പൊ​ലി​സ് ശ്ര​മി​ക്കു​ന്ന​ത് രാ​സ​ല​ഹ​രി​യാ​ണ് ഇ​ന്നു ലോ​കം ഭ​രി​ക്കു​ന്ന​ത്. ഇ​വ​യു​ടെ വി​ത​ര​ണ​ക്കാ​ര്‍​ക്ക് കു​ട്ടി​ക​ളു​ടെ ഭാ​ഷ​യും അ​വ​രു​ടെ സൗ​ഹൃ​ദ​വ​ല​യ​ങ്ങ​ളും താ​ത്പ​ര്യ​ങ്ങ​ളും അ​റി​യാം. പു​തി​യ സാ​ങ്കേ​തി​ക​വി​ദ്യ​യും ല​ഹ​രി​വി​ത​ര​ണ​ക്കാ​ര്‍​ക്ക് അ​റി​യാം.

അ​തി​നാ​ല്‍ പൊ​ലി​സി​ന്‍റെ അ​ന്വേ​ഷ​ണ രീ​തി​ക​ളും മാ​റു​ക​യാ​ണ്. ല​ഹ​രി​യു​ടെ ശൃം​ഖ​ല​യു​ടെ ഉ​റ​വി​ടം ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണ​മാ​ണ് പൊ​ലി​സ് ന​ട​ത്തു​ന്ന​ത്. പൊ​ലി​സ് ഡോ​ഗ് സ്‌​ക്വാ​ഡി​ന് ല​ഹ​രി​വ​സ്തു​ക്ക​ള്‍ ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള പ്ര​ത്യേ​ക പ​രി​ശീ​ല​നം ന​ല്‍​കി​വ​രി​ക​യാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

തൂ​ഫാ​ന്‍റെ മ​റ്റൊ​രു മു​ഖ​മാ​യ തൂ​ഫാ​ന്‍ ജാ​ഗ​ര​ണാ​ണ് ഇ​പ്പോ​ള്‍ ന​ട​ക്കു​ന്ന​ത്. ല​ഹ​രി ഉ​ണ്ടാ​ക്കു​ന്ന ദുഃ​സ​ഹ​മാ​യ സാ​മൂ​ഹ്യ​പ്ര​ശ്‌​ന​ങ്ങ​ളെ ഓ​രോ വ്യ​ക്തി​യു​ടെ​യും മ​ന​സി​ലേ​ക്ക് എ​ത്തി​ക്കു​ക വ​ഴി അ​വ​രെ അ​തി​ല്‍​നി​ന്ന് മോ​ചി​പ്പി​ക്കു​ക​യാ​ണ് തൂ​ഫാ​ന്‍ ജാ​ഗ​ര​ണി​ന്‍റെ ല​ക്ഷ്യം. ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ല​യി​ല്‍ 662 കേ​സു​ക​ളാ​ണ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. 717 പേ​ര്‍ പ്ര​തി​ക​ളാ​യി. 39.28 കി​ലോ ക​ഞ്ചാ​വ്, 30.912 ഗ്രാം ​എം​ഡി​എം​എ, 113.21 ഗ്രാം ​ഹാ​ഷി​ഷ് ഓ​യി​ല്‍, 135 ക​ഞ്ചാ​വ് ചെ​ടി എ​ന്നി​വ പി​ടി​ച്ചു.
ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​ര​ള​ത്തി​ല്‍ 10,748 പേ​രെ അ​റ​സ്റ്റ് ചെ​യ്തു. 9000 കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തു. 170 കോ​ടി രൂ​പ​യു​ടെ വി​ല​മ​തി​പ്പു​ള്ള മ​യ​ക്കു​മ​രു​ന്ന് പി​ടി​ച്ചു. ജി​ല്ല​യി​ലെ ഭൂ​മി സം​ബ​ന്ധ​മാ​യ പ്ര​ശ്‌​ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ഇ​ടു​ക്കി രൂ​പ​ത ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​നു​മാ​യി പൂ​ര്‍​ണ​മാ​യി സ​ഹ​ക​രി​ക്കു​മെ​ന്ന് ബി​ഷ​പ് മാ​ര്‍ ജോ​ണ്‍ നെ​ല്ലി​ക്കു​ന്നേ​ല്‍ പ​റ​ഞ്ഞു. തു​ട​ര്‍​ന്ന് അ​ദ്ദേ​ഹം ല​ഹ​രി​വി​രു​ദ്ധ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. മാ​ര്‍ ജോ​ണ്‍ നെ​ല്ലി​ക്കു​ന്നേ​ല്‍, രാ​മ​ന്‍ രാ​ജ മ​ന്നാ​ന്‍ തു​ട​ങ്ങി വി​വി​ധ മേ​ഖ​ല​ക​ളി​ലു​ള്ള​വ​ര്‍​ക്ക് തൂ​ഫാ​ന്‍ വാ​രി​യേ​ഴ്‌​സ് ബാ​ഡ്ജു​ക​ള്‍ മ​ന്ത്രി ധ​രി​പ്പി​ച്ചു. ആ​ത്മ​ഹ​ത്യ​ക്കു ശ്ര​മി​ച്ച ഗൃ​ഹ​നാ​ഥ​നെ ര​ക്ഷി​ച്ച എ​സ്‌​ഐ ടി.​ബി. ബി​ബി​നെ ച​ട​ങ്ങി​ല്‍ ആ​ദ​രി​ച്ചു. ചീ​ഫ് വി​പ്പ് അ​പു ജോ​ണ്‍ ജോ​സ​ഫ്, ഡീ​ന്‍ കു​ര്യാ​ക്കോ​സ് എം​പി, എം​എ​ല്‍​എ​മാ​രാ​യ സി​റി​യ​ക് തോ​മ​സ്, സേ​നാ​പ​തി വേ​ണു, എ​റ​ണാ​കു​ളം റേ​ഞ്ച് ഡി​ഐ​ജി ജി.​എ​ച്ച്. യ​തീ​ഷ് ച​ന്ദ്ര , ജി​ല്ലാ ള​ക്ട​ര്‍ ഡോ. ​ദി​നേ​ശ​ന്‍ ചെ​റു​വാ​ട്ട്, ജി​ല്ലാ പൊ​ലി​സ് മേ​ധാ​വി ഡോ. ​എ. ന​സീം, ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭാ ചെ​യ​ര്‍​മാ​ന്‍ ജോ​യി വെ​ട്ടി​ക്കു​ഴി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സാ​ന്ദ്ര​മോ​ള്‍ ജി​ന്നി, പാ​വ​നാ​ത്മ കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ പ്ര​ഫ. സി​ജോ പി. ​ജോ​ര്‍​ജ് ,പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി​നോ​ദ് ജോ​സ​ഫ് , ഇ.​എം. ആ​ഗ​സ്തി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham Districtnews Deepikanews Families must

Recent News

Corehub Up