കഞ്ഞിരപ്പള്ളി രൂപത കുടുംബക്കൂട്ടായ്മ ലീഡേഴ്സ് ഫൊറോനാ സംഗമം ഫാ. ജോസ് മംഗലത്തിൽ ഉദ്ഘാടനം ചെയ്യുന്നു.
കട്ടപ്പന: കഞ്ഞിരപ്പള്ളി രൂപത കുടുംബക്കൂട്ടായ്മ ലീഡേഴ്സ് ഫൊറോന സംഗമം കട്ടപ്പനയിൽ നടന്നു. കട്ടപ്പന സെന്റ് ജോർജ് ഫൊറോന പാരിഷ് ഹാളിൽ നടന്ന സംഗമം വികാരി ഫാ. ജോസ് മംഗലത്തിൽ ഉദ്ഘാടനം ചെയ്തു. കഞ്ഞിരപ്പള്ളി രൂപത കുടുംബകൂട്ടായ്മ ലീഡേഴ്സ് ഡയറക്ടർ റവ. ഫാ. തോമസ് വെൺമാൻതറ അധ്യഷത വഹിച്ചു.
കൂട്ടായ്മ രൂപത അനിമേറ്റർ ജയിംസ് കുഴിക്കാട്ട്, അസിസ്റ്റ് വികാരിമാരായ ഫാ. മജു നിരവത്ത്, ഫാ. അനൂപ് കരിങ്ങാട്ട്, സിസ്റ്റർ. ആനി പൂവത്തുങ്കൽ, സിസ്റ്റർ ആൻസിലിൻ ടോം, സിസ്റ്റർ. ലിസ്ബി തെരേസ്, സിസ്റ്റർ അലിസിയ, ഫ്രാൻസിസ് തോട്ടത്തിൽ തുടങ്ങിയവർ നേതൃത്വം നൽകി. കട്ടപ്പന, കാഞ്ചിയാർ, വള്ളക്കടവ്, മേട്ടുകുഴി, നരിയംപാറ, തോവാള തുടങ്ങിയ ഇടവകളിലെ കൂട്ടായ്മാ ലീഡേഴ്സ് സംഗമത്തിൽ പങ്കെടുത്തു.
Tags : Nattuvishesham DistrictNews DeepikaNews Forane Gathering