x
ad
Sat, 13 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ങ്ങ​ളി​ൽ കാ​ർ​ഷി​ക വി​ള​ക​ൾ​ക്കു സം​ര​ക്ഷ​ണം ന​ൽ​ക​ണം: ക​ർ​ഷ​ക സം​ഘം


Published: June 10, 2026 03:52 AM IST | Updated: June 10, 2026 03:52 AM IST

പ​ന്ത​ളം: വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ങ്ങ​ളി​ൽ നി​ന്ന് കാ​ർ​ഷി​ക വി​ള​ക​ൾ സം​ര​ക്ഷി​ക്കാ​ൻ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് കേ​ര​ള ക​ർ​ഷ​ക സം​ഘം പ​ന്ത​ളം ഏ​രി​യാ സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. ക​രി​ങ്ങാ​ലി പാ​ട​ശേ​ഖ​ര​ത്തി​ലെ നെ​ൽ​കൃ​ഷി​ക്ക് സം​സ്ഥാ​ന സ​ർ‌​ക്കാ​ർ ബ​ജ​റ്റി​ൽ കാ​ർ​ഷി​ക പാ​ക്കേ​ജ് പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്നും സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു.

ഏ​രി​യാ സ​മ്മേ​ള​നം കേ​ര​ള ക​ർ​ഷ​ക സം​ഘം പ​ത്ത​നം​തി​ട്ട ജി​ല്ലാ സെ​ക്ര​ട്ട​റി ആ​ർ. തു​ള​സീ​ധ​ര​ൻ പി​ള്ള ഉ​ദ്ഘാ​ട​നം ചെ​യ്തു. ഏ​രി​യ പ്ര​സി​ഡ​ന്‍റ് മു​ണ്ട​ക്ക​ൽ മ​നോ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി. ​കെ. വാ​സു​പി​ള്ള പ​താ​ക ഉ​യ​ർ​ത്തി. ക​ർ​ഷ​ക സം​ഘം പ​ന്ത​ളം ഏ​രി​യ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ കെ. ​എ​ച്ച്. ഷി​ജു ര​ക്ത​സാ​ക്ഷി പ്ര​മേ​യ​വും ടി. ​ശി​വ​ൻ കു​ട്ടി അ​നു​ശോ​ച​ന പ്ര​മേ​യ​വും അ​വ​ത​രി​പ്പി​ച്ചു.

പ​ന്ത​ളം ഏ​രി​യാ സെ​ക്ര​ട്ട​റി സി. ​കെ. ര​വി​ശ​ങ്ക​ർ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം ബി. ​സ​തി കു​മാ​രി സം​ഘ​ട​ന റി​പ്പോ​ർ​ട്ടും അ​വ​ത​രി​പ്പി​ച്ചു . ജി​ല്ലാ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ കെ. ​ജി. വാ​സു​ദേ​വ​ൻ, ആ​ർ. അ​നി​ൽ കു​മാ​ർ സി​പി​എം പ​ത്ത​നം​തി​ട്ട ജി​ല്ലാ ക​മ്മി​റ്റി അം​ഗം ല​സി​ത ടീ​ച്ച​ർ ,പ​ന്ത​ളം ഏ​രി​യ ക​മ്മി​റ്റി സെ​ക്ര​ട്ട​റി ആ​ർ. ജ്യോ​തി​കു​മാ​ർ, ഏ​രി​യാ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ സി. ​രാ​ഗേ​ഷ് ,

ബി. ​പ്ര​ദീ​പ് , എ​ൻ. സി ​അ​ഭീ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി ബി. ​പ്ര​ദീ​പ് - പ്ര​സി​ഡ​ന്‍റ്, ഫി​ലി​പ്പോ​സ് വ​ർ​ഗീ​സ്, എം. ​ടി. സു​ധ - വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ. സി. ​കെ. ര​വി​ശ​ങ്ക​ർ - സെ​ക്ര​ട്ട​റി, ബാ​ബു വ​ർ​ഗീ​സ്, ബി. ​ബി​നു - ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ർ, മു​ണ്ട​ക്ക​ൽ മ​നോ​ജ് - ട്ര​ഷ​റാ​ർ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

Tags : Local News Nattuvishesham Pathanamthitta

Recent News

Corehub Up