ചെമ്പേരി: ഏരുവേശി ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തിൽ കർഷകസഭയും ഞാറ്റുവേല ചന്തയും നടത്തി. കണ്ണൂർ ജില്ലാ പഞ്ചായത്ത് മെംബർ ജോജി വട്ടോളി ഉദ്ഘാടനം ചെയ്തു. ഏരുവേശി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയശ്രീ ശ്രീധരൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെംബർ മോഹനൻ മൂത്തേടൻ മുഖ്യാതിഥിയായിരുന്നു.
സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ സോജൻ കാരാമയിൽ, മേരി ഫ്രാൻസിസ്, എൻ.കെ. ശ്രീനാഥ്, ബ്ലോക്ക് മെംബർമാരായ ബേബി മുല്ലക്കരി, ടെസി ഇമ്മാനുവൽ, ശൈലജ നാരായണൻ, പഞ്ചായത്ത് മെംബർ കെ.ഒ. ജനാർദ്ദനൻ എന്നിവർ പ്രസംഗിച്ചു. കൃഷി ഓഫീസർ ആദിത്യ ബാലകൃഷ്ണൻ പദ്ധതികൾ വിശദീകരിച്ചു.
Tags : market Farmers' council Nattuvishesham District news