x
ad
Wed, 24 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ന്നാ​സു​ക​ളി​ൽ ഇ​ന്ധ​ന​വി​ത​ര​ണം പു​ന​രാ​രം​ഭി​ക്ക​ണ​മെ​ന്നു ക​ർ​ഷ​ക​ർ


Published: June 24, 2026 01:38 AM IST | Updated: June 24, 2026 01:38 AM IST

ചി​റ്റൂ​ർ: പ​മ്പു​ക​ളി​ൽ​നി​ന്നും ക​ന്നാ​സു​ക​ളി​ലും, ചെ​റി​യ കാ​നു​ക​ളി​ലും ഡീ​സ​ൽ, പെ​ട്രോ​ൾ എ​ന്നി​വ ല​ഭി​ക്കാ​ത്ത​തു ക​ർ​ഷ​ക​ർ​ക്കു ദു​രി​ത​മാ​യി. കൃ​ഷി​പ്പ​ണി​ക്കു കൊ​ണ്ടു​വ​രു​ന്ന ട്രാ​ക്ട​ർ, മ​ണ്ണു​മാ​ന്തി​യ​ന്ത്രം അ​ട​ക്ക​മു​ള്ള വാ​ഹ​ന​ങ്ങ​ൾ​ക്കു മ​തി​യാ​യ ഇ​ന്ധ​നം ല​ഭ്യ​മാ​കാ​ത്ത​താ​ണ് ദു​രി​ത​കാ​ര​ണം.

നി​ല​വി​ൽ വാ​ഹ​നം നേ​രി​ട്ടെ​ത്തി​ച്ചു മാ​ത്ര​മേ ഇ​ന്ധ​നം നി​റ​യ്ക്കാ​നാ​കൂ എ​ന്ന​താ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ നി​ബ​ന്ധ​ന. പാ​ട​ത്തു പ​ണി​ക്കി​ടെ ഇ​ന്ധ​നം തീ​ർ​ന്നാ​ൽ ക​ന്നാ​സു​ക​ളി​ൽ വാ​ങ്ങി​യെ​ത്തി​ച്ചു നി​റ​യ്ക്കു​ന്ന പ​തി​വ് ഇ​തോ​ടെ അ​വ​താ​ള​ത്തി​ലാ​യി. കൃ​ഷി​പ്പ​ണി​ക്കു​ള്ള വാ​ഹ​ന​ങ്ങ​ളെ​ങ്കി​ലും നി​ബ​ന്ധ​ന​യി​ൽ​നി​ന്നും ഒ​ഴി​വാ​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യ​മു​യ​രു​ന്ന​ത്.

Tags : Kannur Nttuvishesham Distict news

Recent News

Corehub Up