x
ad
Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ഴ​ക്കെ​ടു​തി​യി​ലും കാ​ട്ടാ​ന​ഭീ​തി

വെബ് ഡെസ്ക്
Published: August 4, 2026 11:00 PM IST | Updated: August 4, 2026 11:00 PM IST

പെ​രു​മ്പാ​ട​ത്തെ കു​ട്ട​​ന്‍റെ വീ​ട്ടു​മു​റ്റ​ത്തെ കൃ​ഷി കാ​ട്ടാ​ന ന​ശി​പ്പി​ച്ച നി​ല​യി​ൽ.

ജ​ന​വാ​സ​മേ​ഖ​ല​യി​ല്‍ വ്യാ​പ​ക കൃ​ഷി​നാ​ശം

നി​ല​മ്പൂ​ര്‍: മ​ഴ​ക്കെ​ടു​തി​ക​ള്‍​ക്കൊ​പ്പം നി​ല​മ്പൂ​ര്‍ മേ​ഖ​ല​യി​ല്‍ കാ​ട്ടാ​ന ശ​ല്യ​വും. ചാ​ലി​യാ​ര്‍, ചു​ങ്ക​ത്ത​റ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ജ​ന​വാ​സമേ​ഖ​ല​ക​ളി​ല്‍ ഇ​റ​ങ്ങി​യ കാ​ട്ടാ​ന​ക്കൂ​ട്ടം വ്യാ​പ​ക​മാ​യി കൃ​ഷി​ക​ള്‍ ന​ശി​പ്പി​ച്ചു. ഇ​തോ​ടെ പ്ര​ദേ​ശ​വാ​സി​ക​ള്‍ വ​ലി​യ ഭീ​തി​യി​ലാ​ണ്. ചാ​ലി​യാ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ പെ​രു​വ​മ്പാ​ട​ത്ത് ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ എ​ത്തി​യ കാ​ട്ടാ​ന, ജോ​യി, കു​ട്ട​ന്‍ എ​ന്നി​വ​രു​ടെ വീ​ട്ടു​മു​റ്റ​ത്തെ കൃ​ഷി​ക​ള്‍ ന​ശി​പ്പി​ച്ചു. എ​ട​ക്കോ​ട് വ​ന​മേ​ഖ​ല​യി​ല്‍നി​ന്നാ​ണ് രാ​ത്രി​കാ​ല​ങ്ങ​ളി​ല്‍ ആ​ന​ക​ള്‍ നാ​ട്ടി​ലേ​ക്കി​റ​ങ്ങു​ന്ന​ത്. ഇ​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ളും പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്.

ശ​നി​യാ​ഴ്ച രാ​ത്രി ചാ​ലി​യാ​ര്‍ മ​തി​ല്‍​മൂ​ല​യി​ല്‍ പ​റ​മ്പി​ലെ കയ്യാ​ല​ക​ള്‍ ത​ക​ര്‍​ത്താ​ണ് ആ​ന​ക​ള്‍ വീ​ട്ടു​മു​റ്റ​ത്തേ​ക്ക് എ​ത്തി​യ​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി മൈ​ലാ​ടി​പൊ​ട്ടി​യി​ല്‍ അ​മ്പാ​ഴ​ത്തൊ​ടി ശ​ര​ത്ത് എ​ന്ന ജ​വാ​ന്‍ കാ​ട്ടാ​ന​യു​ടെ മു​ന്നി​ല്‍​നി​ന്ന് അ​ദ്ഭു​ത​ക​ര​മാ​യാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്.

ചു​ങ്ക​ത്ത​റ മു​ണ്ട​പ്പാ​ട​ത്തും തി​ങ്ക​ളാ​ഴ്ച പു​ല​ര്‍​ച്ചെ വ​ന്‍ കൃ​ഷി​നാ​ശ​മു​ണ്ടാ​യി. ക​ര്‍​ഷ​ക​രാ​യ മ​ഞ്ചേ​രി​തൊ​ടി​ക രാ​മ​ച​ന്ദ്ര​ന്‍, പു​ള​ക്ക​ല്‍ മു​ഹ​മ്മ​ദ് എ​ന്നി​വ​രു​ടെ ഇ​രു​നൂ​റോ​ളം നേ​ന്ത്ര​വാ​ഴ​ക​ളും നൂ​റി​ലേ​റെ ക​പ്പ​ക​ളു​മാ​ണ് കാ​ട്ടാ​ന​ക​ള്‍ ന​ശി​പ്പി​ച്ച​ത്. മു​ണ്ട​പ്പാ​ടം സ്‌​കൂ​ളി​ന് സ​മീ​പം മൂ​ന്നം​ഗ കാ​ട്ടാ​ന​ക്കൂ​ട്ട​ത്തെ ക​ണ്ട​താ​യി നാ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു.

ജ​ന​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ത്തി​നും ഭീ​ഷ​ണി​യാ​യ കാ​ട്ടാ​ന ശ​ല്യ​ത്തി​ന് എ​ത്ര​യും വേ​ഗം ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ആ​വ​ശ്യം.

Tags : Nattuvishesham Local News Fear rain

Recent News

Corehub Up