x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തേ​ർ​മ​ല അ​ൽ​ഫോ​ൻ​സാ​ഗി​രി പ​ള്ളി​യി​ൽ തിരുനാൾ

വെബ് ഡെസ്ക്
Published: July 20, 2026 01:40 AM IST | Updated: July 20, 2026 01:40 AM IST

തേ​ർ​മ​ല അ​ൽ​ഫോ​ൻ​സാ​ഗി​രി പ​ള്ളി​യി​ൽ വി​ശു​ദ്ധ അ​ൽ​ഫോ​ൻ​സാ​മ്മ​യു​ടെ തി​രു​നാ​ളി​ന് തു​ട​ക്കം കു​റി​ച്ച് ഇ​ട​വ​ക വി​കാ​രി ഫാ. ​ജി​ൻ​സ് ചൊ​ള്ളം​പു​ഴ കൊ​ടി​യേ​റ്റു​ന്നു.

ആ​ല​ക്കോ​ട്: തേ​ർ​മ​ല അ​ൽ​ഫോ​ൻ​സാ​ഗി​രി പ​ള്ളി​യി​ൽ വി​ശു​ദ്ധ അ​ൽ​ഫോ​ൻ​സാ​മ്മ​യു​ടെ തി​രു​നാ​ളി​ന് തു​ട​ക്ക​മാ​യി. 27 വ​രെ എ​ല്ലാ ദി​വ​സ​വും വൈ​കു​ന്നേ​രം നാ​ലി​ന് ജ​പ​മാ​ല​യും 4.30 ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, വ​ച​ന​സ​ന്ദേ​ശം, നൊ​വേ​ന എ​ന്നി​വ​യും ഉ​ണ്ടാ​യി​രി​ക്കും. വി​വി​ധ ദി​വ​സ​ങ്ങ​ളി​ലെ തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് ഫാ. ​ഡോ. തോ​മ​സ് തെ​ങ്ങും​പ​ള്ളി​ൽ, ഫാ. ​തോ​മ​സ് മ​ണ​വ​ത്ത്, ഫാ. ​സെ​ബാ​സ്റ്റ്യ​ൻ തൈ​പ്പ​റ​മ്പി​ൽ, ഫാ. ​ജോ​സ​ഫ് ക​രി​ങ്ങാ​ലി​ക്കാ​ട്ടി​ൽ, ഫാ. ​മാ​ത്യു ശാ​സ്‌​താം​പ​ട​വി​ൽ, ഫാ. ​ജേ​ക്ക​ബ് പ​ള്ളി​നി​രാ​ക്ക​ൽ, ഫാ. ​ജോ​ർ​ജ്‌ തെ​ക്കേ​വ​യ​ലി​ൽ, ഫാ. ​ജോ​ൺ മ​ണ്ണൂ​ർ, ഫാ. ​ജോ​സ​ഫ് ഈ​നാ​ച്ചേ​രി​ൽ എ​ന്നി​വ​ർ കാ​ർ​മി​ക​ത്വം വ​ഹി​ക്കും.

പ്ര​ധാ​ന തി​രു​നാ​ൾ ദി​ന​മാ​യ 28ന് ​രാ​വി​ലെ 9.30 ന് ​ന​ട​ക്കു​ന്ന ജ​പ​മാ​ല, 10ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന, വ​ച​ന​സ​ന്ദേ​ശം എ​ന്നി​വ​യ്ക്ക് ഫാ. ​ജി​ൻ​സ് പ്ലാ​വു​നി​ൽ​ക്കും​പ​റ​മ്പി​ൽ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. തു​ട​ർ​ന്ന് ല​ദീ​ഞ്ഞ്, പ്ര​ദ​ക്ഷി​ണം, സ​മാ​പ​നാ​ശീ​ർ​വാ​ദം, പാ​ച്ചോ​ർ നേ​ർ​ച്ച.

 

Tags : Nattuvishesham District News

Recent News

Corehub Up