വിജയികളെ ങ്കട ഇൻഡിപെന്റൻഡ് സോക്കർ ക്ലബ് അനുമോദിച്ചപ്പോൾ.
മങ്കട: കേരള ജൂനിയർ ഫുട്ബോൾ താരവും ജില്ലാ ജൂനിയർ ഫുട്ബോളിൽ മികച്ച കളിക്കാരനും മങ്കടക്കാരനുമായ ശ്രീനന്ദൻ എന്ന കിച്ചുവിനെയും മികച്ച വിജയം കൈവരിച്ച ക്ലബ് മെംബർമാരുടെ മക്കളെയും ഇൻഡിപെന്റസ് സോക്കർ ക്ലബ് അനുമോദിച്ചു.
ചടങ്ങിൽ ക്ലബ് പ്രസിഡന്റ് സി.പി. നാസർ, ടി.ടി. ബഷീർ, ത്യാഗരാജൻ, സൈതാലി, അജിത്കുമാർ, സക്കീർ ഹുസൈൻ, എം. മോഹനൻ, അനീസ് തുടങ്ങിയവർ കാഷ് അവാർഡും മൊമെന്റോയും വിതരണം ചെയ്തു.