x
ad
Sun, 9 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സാ​മ്പ​ത്തി​ക സ​ഹാ​യം ന​ൽ​ക​ണം: വി.​എ​ൻ. വാ​സ​വ​ൻ

വെബ് ഡെസ്ക്
Published: August 6, 2026 09:59 PM IST | Updated: August 6, 2026 09:59 PM IST

ഈ​രാ​റ്റു​പേ​ട്ട: ജീ​വി​തം വ​ഴി​മു​ട്ടി​യ ഈ​രാ​റ്റു​പേ​ട്ട​യി​ലെ വ്യാ​പാ​രി​ക​ള്‍​ക്ക് യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ല്‍ ധ​ന​സ​ഹാ​യം ന​ല്‍​ക​ണ​മെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റം​ഗം വി.​എ​ന്‍. വാ​സ​വ​ന്‍. റാ​ന്നി മ​ണ്ഡ​ലം സ​ന്ദ​ര്‍​ശി​ച്ച മു​ഖ്യ​മ​ന്ത്രി, തൊ​ട്ട​ടു​ത്ത മ​ണ്ഡ​ല​മാ​യ പൂ​ഞ്ഞാ​റും സ​ന്ദ​ര്‍​ശി​ക്ക​ണ​മാ​യി​രു​ന്നു. വ്യാ​പാ​രി​ക​ള്‍​ക്ക് പു​ന​ര​ധി​വാ​സ പാ​ക്കേ​ജ് പ്ര​ഖ്യാ​പി​ക്ക​ണം.

ഇ​പ്പോ​ള്‍ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന 10,000 രൂ​പ ക​ട​ക​ള്‍ വൃ​ത്തി​യാ​ക്കാ​നു​ള്ള ചെ​ല​വി​ന് പോ​ലും തി​ക​യി​ല്ല. പു​തി​യ വ്യ​വ​സാ​യം തു​ട​ങ്ങേ​ണ്ട​വ​ര്‍​ക്ക് പ​ലി​ശ​ര​ഹി​ത വാ​യ്പ ന​ല്‍​ക​ണം. കൂ​ട്ടി​ക്ക​ല്‍ ഉ​രു​ള്‍​പാ​ട്ട​ലു​ണ്ടാ​യ​പ്പോ​ള്‍ അ​ങ്ങ​നെ ചെ​യ്തി​രു​ന്നു. വൈ​ദ്യു​തി​ബ​ന്ധം എ​ല്ലാ​യി​ട​ത്തും പു​നഃ​സ്ഥാ​പി​ച്ച് ജ​ന​ജീ​വി​തം പ​ഴ​യ​നി​ല​യി​ലാ​ക്ക​ണം. പ​ശു, ആ​ട്, താ​റാ​വ്, പ​ന്നി എ​ന്നി​വ​യെ​ല്ലാം ന​ഷ്ട​പ്പെ​ട്ട​വ​ര്‍​ക്ക് സ​ഹാ​യം ന​ല്‍​ക​ണം. ക്യാ​മ്പു​ക​ളി​ല്‍ അ​സൗ​ക​ര്യ​മാ​ണെ​ന്ന പ​രാ​തി വ്യാ​പ​ക​മാ​യി.

അ​നു​ഭ​വ​സ​മ്പ​ത്തു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രെ​യെ​ല്ലാം സ്ഥ​ലം മാ​റ്റി​യ​ത് ക്യാ​മ്പു​ക​ളു​ടെ പ്ര​വ​ര്‍​ത്ത​ന​ത്തെ ബാ​ധി​ച്ചു. കു​മ​ര​ക​ത്ത് ആം​ബു​ല​ന്‍​സ് കി​ട്ടാ​തെ സ്ത്രീ ​മ​രി​ച്ചു. ചി​ല ക്യാ​മ്പു​ക​ളി​ല്‍ കു​ടി​വെ​ള്ള​മി​ല്ല. ഈ​രാ​റ്റു​പേ​ട്ട​യി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് 30 കോ​ടി രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ടാ​യ​താ​യി വ്യാ​പാ​രി​ക​ള്‍ പ​റ​ഞ്ഞു. 320 ക​ട​ക​ളി​ലും ഏ​ഴു​നൂ​റോ​ളം വീ​ടു​ക​ളി​ലും വെ​ള്ളം ക​യ​റി. വെ​ള്ളം ക​യ​റി​യ ഹോ​ജാ​സ് സൂ​പ്പ​ര്‍ മാ​ര്‍​ക്ക​റ്റ്, ഉ​രു​ള്‍ പൊ​ട്ട​ലി​ല്‍ ത​ക​ര്‍​ന്ന ഇ​ള​പ്പു​ങ്ക​ല്‍-​വ​ട്ടു​കൊ​ട്ട കാ​ര​യ്ക്കാ​ട് പാ​ല​വും വി.​എ​ന്‍. വാ​സ​വ​ന്‍ സ​ന്ദ​ര്‍​ശി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews V.N. Vasavan

Recent News

Corehub Up