കണ്ട്രോള് റൂമിലെ തീപിടിത്ത മൂലം കത്തിക്കരിഞ്ഞ ഇലക്ട്രോണിക് സാധനങ്ങള്‍
കുളത്തൂപ്പുഴ: കുളത്തൂപ്പുഴ ടൗണില്‍ പ്രവര്‍ത്തിക്കുന്ന കീര്‍ത്തി കേബിള്‍ നെറ്റ്വര്‍ക്കിന്റെ ഓഫീസിലെ കണ്ട്രോള് സിസ്റ്റങ്ങളില്‍ തീപിടി ത്തം. ആളപായമില്ല. കുളത്തൂപ്പുഴ ടൗണില്‍ പോസ്റ്റ് ഓഫീസിന് എതിര്‍വശത്താണ് സ്ഥാപനം പ്രവര്‍ത്തിച്ചിരുന്നത്.
ഓഫീസില്‍നിന്നു പുക ഉയരുന്നതു ശ്രദ്ധയില്‍പ്പെട്ട ലോറി ഡ്രൈവര്‍മാരാണ് വിവരം പോലീസില്‍ അറിയിച്ചത്. കടയ്ക്കലില്‍നിന്നു ഫയര്‍ഫോഴ്സ് എത്തി തീ പൂര്‍ണമായി അണച്ചു. തീപിടുത്തത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്നാണ് പ്രാഥമിക നിഗമനം.
Tags : Local News Nattuvishesham Kollam