എടൂർ സെന്റ് മേരീസ് ആർക്കി എപ്പിസ്കോപ്പൽ മരിയൻ തീർഥാടന പള്ളി തിരുനാളിന് ഇടവക വികാരി ഫാ. തോമസ് വടക്കേമുറിയിൽ കൊടിയേറ്റുന്നു.
എടൂർ: സെന്റ് മേരീസ് ആർക്കി എപ്പിസ്കോപ്പൽ മരിയൻ തീർഥാടന പള്ളി തിരുനാളിന് ഇടവക വികാരി ഫാ. തോമസ് വടക്കേമുറിയിൽ കൊടിയേറ്റി. റവ. ഡോ. ആന്റണി കിടാരത്തിൽ മുഖ്യ കാർമികത്വം വഹിച്ചു.
ഇന്ന് മുതൽ രാവിലെ 5. 30 നും വൈകുന്നേരം നാലിനും ആരാധന, വിശുദ്ധ കുർബാന, നൊവേന എന്നിവയ്ക്ക് റവ. ഡോ. സോജൻ കരോട്ട്, ഫാ. അഭിലാഷ് ചെല്ലങ്കോട്ട്, ഫാ. ജോബിൻസ് താഴത്തുവീട്ടിൽ, ഫാ. ജിബിൻ മുണ്ടൻകുന്നേൽ, ഫാ. സിജോ തളിയത്ത്, ഫാ. ഷാരോൺ പാറത്താഴെ, ഫാ. റോബിൻസ് പുന്നക്കുഴി, ഫാ. ബിജു തേലേക്കാട്ട്, ഫാ. ജയിംസ് പുത്തൻനട എന്നിവർ കാമികത്വം വഹിക്കും.
ഒന്നിന് രാവിലെ 6.30 ന് പുതുവർഷ പ്രാർഥനയ്ക്ക് ശേഷവും വൈകുന്നേരം 4.30 ന്റെ ദിവ്യബലിക്ക് ശേഷവും വാഹന വെഞ്ചിരിപ്പ്. രണ്ടിന് വൈകുന്നേരം ആറിന് കലാസന്ധ്യ- വിവിധ ഭക്ത സംഘടനകൾ അവതരിപ്പിക്കുന്ന കലാപരിപാടികൾ, എടൂർ സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ അവതരിപ്പിക്കുന്ന നാടകം "പോക്ക്. പ്രധാന തിരുനാൾ ദിവസമായ മൂന്നിന് വൈകുന്നേരം 6.30 ന് ടൗൺ കപ്പേളയിലേക്ക് പ്രദക്ഷിണം. നാലിന് രാവിലെ 9.30 ന് നടക്കുന്ന തിരുക്കർമങ്ങൾക്ക് റവ. ഡോ. ജോസഫ് മുട്ടത്തുകുന്നേൽ കാർമികത്വം വഹിക്കും . തുടർന്ന് പ്രദക്ഷിണം, സമാപന ആശീർവാദം, സ്നേഹവിരുന്ന് . രാത്രി ഏഴിന് സാമൂഹ്യനാടകം- അങ്ങാടിക്കുരുവികൾ.
Tags : Flag hoisted nattuvishesham local news.