പെരുന്നാളിന് ഫാ. കെ.കെ. ഗീവര്‍ഗീസ് റമ്പാന് കൊടിയേറ്റുന്നു.
കുണ്ടറ: നെടുമ്പായിക്കുളം സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളിയിലെ വിശുദ്ധ ദൈവമാതാവിന്റെ ജനനപ്പെരുന്നാളിനും എട്ടു നോമ്പാചരണത്തിനും കണ്‍വന്‍ഷനും കൊടിയേറി.
ഇന്നലെ രാവിലെ ഏഴിന് വികാരി ഫാ.കെ. ലൂക്കോസിന്റെ സഹകാര്മികത്വത്തില് നടന്ന പ്രഭാത നമസ്കാരം നടന്നു. വിശുദ്ധ കുര്‍ബാനയ്ക്കു ശേഷം ഫാ. കെ.കെ. ഗീവര്‍ഗീസ് റമ്പാന് കോടിയേറ്റി തുടര്‍ന്ന് നേര്‍ച്ച വിളമ്പു നടന്നതോടെ ഈ വര്‍ഷത്തെ എട്ടു നോമ്പിനു തുടക്കമായി.
31ന് വൈകുന്നേരം സന്ധ്യാനമസ്കാരത്തോടുകൂടി ആരംഭിക്കുന്ന പെരുന്നാള്‍ സെപ്റ്റംബര്‍ എട്ടിന് രാവിലെ ഏഴിനുള്ള വിശുദ്ധ മൂന്നിന്മേൽ കുര്‍ബാനയോടെ കൊടിയിറങ്ങും.
Tags : Flag hoisted NattuVishasham DistrictNews