x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗ​ത്‌​സെ​മ​നി ആ​ശ്ര​മ ദേവാ​ല​യ​ത്തി​ല്‍ തി​രു​നാ​ളിന് കൊടിയേറി

സ്വ​ന്തം ലേ​ഖ​ക​ൻ
Published: July 20, 2026 11:52 PM IST | Updated: July 20, 2026 11:52 PM IST

ഗ​ത്‌​സെ​മ​നി ദേ​വാ​ല​യ​ത്തി​ല്‍ വി​ശു​ദ്ധ അ​ല്‍​ഫോ​ന്‍​സാ​മ്മ​യു​ടെ തിരുനാ​ൾ

ച​ങ്ങ​നാ​ശേ​രി: വാ​ഴ​പ്പ​ള്ളി ഗ​ത്‌​സെ​മ​നി ആ​ശ്ര​മ ദേവാ​ല​യ​ത്തി​ല്‍ വി​ശു​ദ്ധ അ​ല്‍​ഫോ​ന്‍​സാ​മ്മ​യു​ടെ തി​രു​നാ​ളി​ന് കൊ​ടി​യേ​റി. ആ​ശ്ര​മം സു​പ്പീ​രി​യ​ര്‍ ഫാ.​ സെ​ബാ​സ്റ്റ്യ​ന്‍ മി​റ്റ​ത്താ​നി​ക്ക​ല്‍ കൊ​ടി​യേ​റ്റ് നി​ര്‍​വ​ഹി​ച്ചു. 28ന് ​പ്ര​ധാ​ന തി​രു​നാ​ള്‍ ആ​ഘോ​ഷി​ക്കും.

ഇ​ന്നു​ മു​ത​ല്‍ 27 വ​രെ രാ​വി​ലെ 5.45നും ​വൈ​കു​ന്നേ​രം അ​ഞ്ചി​നും വി​ശു​ദ്ധ​കു​ര്‍​ബാ​ന. വി​വി​ധ ദി​വ​സ​ങ്ങ​ളി​ല്‍ ഫാ. ​ഡാ​രി​ന്‍ തെ​ങ്ങും​പ​ള്ളി​ല്‍, ഫാ. ​പ്രി​ന്‍​സ് വ​ള്ളോ​ംപു​ര​യി​ട​ത്തി​ല്‍, ഫാ.​അ​നീ​ഷ് പു​ളി​ക്ക​ല്‍, ഫാ. ​ജി​നു മാ​ന്തി​യി​ല്‍, ഫാ.​ മൈ​ക്കി​ള്‍ പാ​റു​ശേ​രി​യി​ല്‍, ഫാ.​ ഹെ​സ​ണ്‍ തെ​ള്ളി​യാ​ങ്ക​ല്‍. ഫാ.​ ബി​ജോ​യി സ​ക്ക​റി​യ സാം ​കു​ന്നും​പു​റ​ത്ത്, ഫാ.​ ജോ​ര്‍​ജ് നെ​ടും​പ​റ​മ്പി​ല്‍, ഫാ.​ സെ​ബാ​സ്റ്റ്യ​ന്‍ ക​ണി​മ​റ്റ​ത്തി​ല്‍ എ​ന്നി​വ​ര്‍ വി​ശു​ദ്ധ​ കു​ര്‍​ബാ​ന അ​ര്‍​പ്പി​ക്കും.

പ്ര​ധാ​ന തി​രു​നാ​ള്‍​ ദി​ന​മാ​യ 28ന് ​രാ​വി​ലെ 5.45ന് ​വി​ശു​ദ്ധ​ കു​ര്‍​ബാ​ന. വൈ​കു​ന്നേ​രം 4.30ന് ​വി​ശു​ദ്ധ​ കു​ര്‍​ബാ​ന അ​തി​രൂ​പ​താ വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍. ആ​ന്‍റണി എ​ത്ത​യ്ക്കാ​ട്ട്. സ​ന്ദേ​ശം ഫാ.​സ​രീ​ഷ് തോ​ണ്ടാം​കു​ടി​യി​ല്‍. തു​ട​ര്‍​ന്ന് പ്ര​ദ​ക്ഷി​ണം, മെ​റി​റ്റ് ഈ​വ​നിം​ഗ്.

Tags : Nattuvishesham DistrictsNews DeepikaNews

Recent News

Corehub Up