x
ad
Mon, 17 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ണ്ട​ശാം​ക​ട​വ് ജ​ലോ​ത്സ​വ​ത്തി​ന് കൊ​ടി​യേ​റി


Published: August 17, 2026 06:40 AM IST | Updated: August 17, 2026 06:40 AM IST

ക​ണ്ട​ശാം​ക​ട​വ്: ഓ​ണാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ചീ​ഫ് മി​നി​സ്റ്റേ​ഴ്സ് എ​വ​ർ റോ​ളിം​ഗ് ട്രോ​ഫി​ക്കാ​യി ന​ട​ക്കു​ന്ന ക​ണ്ട​ശാം​ക​ട​വ് ജ​ലോ​ത്സ​വ​ത്തി​ന് സൗ​ഹൃ​ദ തീ​ര​ത്ത് തൃ​ശൂ​ർ ജി​ല്ലാ ക​ള​ക്ട​ർ ശി​ഖ സു​രേ​ന്ദ്ര​ൻ കൊ​ടി​യേ​റ്റി.

സം​ഘാ​ട​ക​സ​മി​തി ചെ​യ​ർ​പേ​ഴ്സ​ൺ സി​ജി മോ​ഹ​ൻ​ദാ​സ് അ​ധ്യ​ക്ഷ​യാ​യി.​ കൊ ഒാ​ർ​ഡി​നേ​റ്റ​ർ വി.​എ​ൻ. സു​ർ​ജി​ത്ത്, വാ​ട​ന​പ്പ​ിള്ളി പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് ഐ.എ​ൻ. സു​ധീ​ഷ്, അ​ന്തി​ക്കാ​ട് ബ്ലോ​ക്ക്‌ പ്ര​സി​ഡ​ന്‍റ് ജ്യോ​തി ല​ക്ഷ്മി വ​സ​ന്ത​ൻ, ത​ളി​ക്കു​ളം ബ്ലോ​ക്ക്‌ വൈ​സ് പ്ര​സി​ഡ​ന്‍റ് സി.എം. നൗ​ഷാ​ദ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത്‌ അം​ഗം കെ.​പി. സ​ന്ദീ​പ്, ട്ര​ഷ​റ​ര്‍ കെ.വി. വി​നോ​ദ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

23 മു​ത​ൽ 26 വ​രെ എ​ല്ലാ ദി​വ​സ​വും ക​ലാ​കാ​യി​ക പ​രി​പാ​ടി​ക​ളോ​ടെ സാം​സ്കാ​രി​കോ​ത്സ​വം ന​ട​ക്കും.27ന് ​ചുണ്ട​ൻ വ​ള്ള​ങ്ങ​ളും മു​പ്പ​തോ​ളം ചു​രു​ള​ൻ ഇ​രു​ട്ടു​കു​ത്തി വി​ഭാ​ഗ​ത്തി​ൽ പെ​ടു​ന്ന വ​ള്ള​ങ്ങ​ളും മാ​റ്റു​ര​യ്ക്കു​ന്ന ജ​ല​മേ​ള ന​ട​ക്കും.

Tags : nattu vishesham Flag hoisted Kandashamkadav

Recent News

Corehub Up