ടി.കെ. കോളനിയിൽ നാട്ടുകാർ പുഴയിൽ തെരച്ചിൽ നടത്തുന്നു.
നിലന്പൂർ: കോട്ടപ്പുഴ മലവെള്ളപ്പാച്ചിൽ അഞ്ചുപേരുടെ ജീവനെടുത്ത സംഭവത്തിന്റെ നടുക്കം മാറാതെ ടികെ കോളനി ആന്റണിക്കാട്, പൊട്ടിക്കൽ നിവാസികൾ. ഞായറാഴ്ച വൈകുന്നേരം അഞ്ചരയോടെയാണ് കോട്ടപ്പുഴയിൽ മലവെള്ളപ്പാച്ചിലിൽ ദുരന്തം സംഭവിച്ചത്. പുഴയിൽ നിരവധിയാളുകൾ കുടുങ്ങി കിടക്കുന്നുവെന്ന വാർത്ത അറിഞ്ഞ് ഉടൻ തന്നെ പ്രദേശവാസികൾ രക്ഷാപ്രവർത്തനങ്ങൾക്കായി കോട്ടപ്പുഴയിലേക്ക് ഓടിയെത്തുകയായിരുന്നു. പലരെയും രക്ഷപ്പെടുത്താൻ അഗ്നിരക്ഷാസേനക്കും വനം വകുപ്പിനുമൊപ്പം നാട്ടുകാരുമുണ്ടായിരുന്നു.
നാടിനെ നടുക്കിയ ദുരന്ത വാർത്ത സാമൂഹ്യ മാധ്യമങ്ങളിലൂടെയും ഫോണ് സന്ദേശം വഴിയും ഇവർ കൈമാറി. നിലന്പൂർ എംഎൽഎ ആര്യാടൻ ഷൗക്കത്ത്, തുടർന്ന് റവന്യൂ മന്ത്രി എ.പി.അനിൽകുമാർ, സബ് കളക്ടർ, നിലന്പൂർ ഡിവൈഎസ്പി എന്നിവർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ഏകോപിച്ചു.
ടികെ നഗറിൽ വാടക വീട്ടിൽ കുടുംബ സമേതം താമസിക്കുന്ന സജിത വസ്ത്രങ്ങൾ അലക്കാനെത്തിയപ്പോഴാണ് ഒഴുക്കിൽപ്പെട്ട് കാണാതായത്. ഇവിടേക്കുള്ള വിനോദസഞ്ചാരികളുടെ വരവിന് നിയന്ത്രണം വേണം, കൂടാതെ പുറമെ നിന്ന് എത്തുന്നവർക്ക് വേനൽക്കാലത്ത് മാത്രമേ പുഴയിൽ ഇറങ്ങാൻ അനുമതി നൽകാവൂ, പുറത്ത് നിന്ന് വരുന്നവരുടെ പേരുകൾ ഉൾപ്പെടെ രേഖപ്പെടുത്താനും നിർദേശങ്ങൾ നൽകാനും താൽക്കാലിക ചെക്കുപോസ്റ്റുകൾ സ്ഥാപിക്കണം എന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
Tags : Nattuvishesham Districtnews Deepikanews Flash flood in