x
ad
Thu, 18 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫ്‌​ളാ​ഷ് മോ​ബ് ന​ട​ത്തി


Published: June 17, 2026 11:03 PM IST | Updated: June 17, 2026 11:03 PM IST

ക​ട്ട​പ്പ​ന: ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​ന്‍ ദ് ​നാ​ര്‍​ക്കോ ഹ​ണ്ടി​ന്‍റെ ഭാ​ഗ​മാ​യി ക​ട്ട​പ്പ​ന​യി​ല്‍ ബോ​ധ​വത്ക​ര​ണ റാ​ലി​യും ഫ്‌​ളാ​ഷ് മോ​ബും സം​ഘ​ടി​പ്പി​ച്ചു. ക​ട്ട​പ്പ​ന ഡി​വൈ​എ​സ്പി വി.​ടി. ഷാ​ജ​ന്‍ റാ​ലി ഫ്‌​ളാ​ഗ് ഓ​ഫ് ചെ​യ്തു. വി​ദ്യാ​ഭ്യാ​സം, ആ​രോ​ഗ്യം, എ​ക്‌​സൈ​സ് എ​ന്നീ വ​കു​പ്പു​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്.

ല​ഹ​രി മാ​ഫി​യ​ക​ള്‍​ക്കെ​തി​രേ ശ​ക്ത​മാ​യ നി​യ​മ​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ക, പൊ​തു​ജ​ന പ​ങ്കാ​ളി​ത്ത​ത്തോ​ടെ പ്ര​തി​രോ​ധം തീ​ര്‍​ക്കു​ക എ​ന്നി​വ​യാ​ണ് പ​ദ്ധ​തി​യി​ലൂ​ടെ പോ​ലീ​സ് ല​ക്ഷ്യ​മി​ടു​ന്ന​ത്. സി​ന്ത​റ്റി​ക് ഡ്ര​ഗ്‌​സി​ന്‍റെ അ​തി​വേ​ഗ വ്യാ​പ​ന​ത്തെ പ്ര​തി​രോ​ധി​ക്കാ​ന്‍ ഡി​ജി​റ്റ​ല്‍ യു​ഗ​ത്തി​ന് അ​നു​യോ​ജ്യ​മാ​യ രീ​തി​യി​ലാ​ണ് പ​ദ്ധ​തി വി​ഭാ​വ​നം ചെ​യ്തി​രി​ക്കു​ന്ന​ത്.
ക​ട്ട​പ്പ​ന എ​സ്എ​ച്ച്ഒ എ.​എ​ൻ. ഷാ​ജു, എ​സ്‌​ഐ​മാ​രാ​യ എ​ബി ജോ​ര്‍​ജ്, ബേ​ബി ബി​ജു, പി.​കെ. അ​നൂ​പ്, വി​നോ​ദ്, എം.​കെ. നി​സാ​ര്‍, അ​നി​ല്‍​കു​മാ​ര്‍, എ​എ​സ്‌​ഐ സ​തീ​ഷ്കു​മാ​ര്‍, ജി​ന്‍​സ് വ​ര്‍​ഗീ​സ്, ഷെ​മീ​ര്‍, സ​ബീ​ന ബീ​വി, ഇ.​എം. ര​ഞ്ജി​ത എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Flash mob Nattuvishesham District News

Recent News

Corehub Up