x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വെ​ള്ള​പ്പൊ​ക്ക അ​ടി​യ​ന്ത​ര ധ​ന​സ​ഹാ​യം: സി​പി​ഐ പ്ര​തി​ഷേ​ധിച്ചു

വെബ് ഡെസ്ക്
Published: September 24, 2026 11:37 PM IST | Updated: September 24, 2026 11:37 PM IST

വെള്ളപ്പൊക്ക അടിയന്തര ധനസഹായം നൽകുന്നതിലുള്ള കാലതാമസത്തിനെതിരേ സിപിഐ മങ്കൊമ്പിൽ സംഘടിപ്പിച്ച പ്രതിഷേധ സംഗമം സിപിഐ ദേശീയ കൗൺസിലംഗം ടി.ജെ. ആഞ്ചലോസ് ഉദ്ഘാടനം ചെയ്യുന്നു.

മ​ങ്കൊ​മ്പ് : വെ​ള്ള​പ്പൊ​ക്ക അ​ടി​യ​ന്ത​ര ധ​ന​സ​ഹാ​യ​ത്തി​ന് അ​ന​ർ​ഹ​ർ അ​പേ​ക്ഷ ന​ൽ​കി​യെ​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ പ​രാ​മ​ർ​ശം പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് സി​പി​ഐ ദേ​ശീ​യ കൗ​ൺ​സി​ലം​ഗം ടി.​ജെ. ആ​ഞ്ച​ലോ​സ്. വെ​ള്ള​പ്പൊ​ക്ക അ​ടി​യ​ന്ത​ര ധ​ന​സ​ഹാ​യം ന​ൽ​കു​ന്ന​തി​ലു​ള്ള കാ​ല​താ​മ​സ​ത്തി​നെ​തി​രേ സി​പി​ഐ മ​ങ്കൊ​മ്പി​ൽ സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഷേ​ധ സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ദു​രി​ത ബാ​ധി​ത​ർ​ക്ക് ധ​ന​സ​ഹാ​യം ന​ൽ​കാ​തി​രി​ക്കു​വാ​നു​ള്ള നീ​ക്ക​മാ​ണ് ഈ ​പ​രാ​മ​ർ​ശ​ത്തി​ന് പി​ന്നി​ൽ. എ​ല്ലാ പ്ര​തി​ബ​ന്ധ​ങ്ങ​ളേ​യും അ​തി​ജീ​വി​ച്ച് നാ​ടി​നാ​യി ഭ​ക്ഷ്യോ​ത്പാ​ദ​നം ന​ട​ത്തു​ന്ന ജ​ന​ത​യെ​യാ​ണ് മു​ഖ്യ​മ​ന്ത്രി നി​ര​ന്ത​രം അ​വ​ഗ​ണി​ക്കു​ന്ന​ത്.

നി​ല​വി​ൽ കു​ട്ട​നാ​ട്ടി​ൽ 48,000 അ​പേ​ക്ഷ​ക​ൾ ല​ഭി​ച്ച​തി​ൽ 23,536 പേ​രെ മാ​ത്ര​മാ​ണ് അ​ർ​ഹ​താ ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. ജി​ല്ല​യി​ൽ അ​പേ​ക്ഷ ന​ൽ​കി​യ ഒ​രു ല​ക്ഷം പേ​രി​ൽ പ​കു​തി പേ​രെ​യും അ​ന​ർ​ഹ​രാ​യി പ്ര​ഖ്യാ​പി​ച്ചു. നി​ല​വി​ൽ അ​പേ​ക്ഷ​ക​രി​ൽ വ​ള​രെ കു​റ​ച്ച് പേ​ർ​ക്ക് മാ​ത്ര​മാ​ണ് ധ​ന​സ​ഹാ​യം ല​ഭി​ച്ചി​ട്ടു​ള്ള​ത്.

ഇ​തി​ൽ ഏ​റെ പേ​ർ​ക്കും ല​ഭി​ച്ച​ത് അ​യ്യാ​യി​രം രൂ​പ മാ​ത്ര​മാ​ണ്. അ​പേ​ക്ഷ​ക​ളു​ടെ പ​രി​ശോ​ധ​ന വീ​ണ്ടും ന​ട​ത്തു​മെ​ന്ന പ്ര​ഖ്യാ​പ​ന​ത്തി​ലൂ​ടെ ഉ​ദ്യോ​ഗ​സ്ഥ​ന്മാ​ർ​ക്ക് പാ​വ​ങ്ങ​ളി​ൽ നി​ന്നും കൈ​ക്കൂ​ലി വാ​ങ്ങു​വാ​നു​ള്ള അ​വ​സ​ര​മാ​ണ് കൈ​വ​ന്നി​രി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി. കു​ട്ട​നാ​ട് നോ​ർ​ത്ത് മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ആ​ർ. രാ​ജേ​ന്ദ്ര കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ സൗ​ത്ത് മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ടി. ​ഡി സു​ശീ​ല​ൻ, ജി​ല്ലാ കൗ​ൺ​സി​ലം​ഗ​ങ്ങ​ളാ​യ കെ.​വി. ജ​യ​പ്ര​കാ​ശ് , ബി. ​ലാ​ലി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews protests

Recent News

Corehub Up