x
ad
Sat, 27 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പേ​രി​ശേ​രി അ​ടി​പ്പാ​ത​യി​ൽ വെ​ള്ള​ക്കെ​ട്ടും ദു​രി​ത​വും തു​ട​രു​ന്നു


Published: June 26, 2026 11:31 PM IST | Updated: June 26, 2026 11:31 PM IST

ചെ​ങ്ങ​ന്നൂ​ർ: ന​വീ​ക​ര​ണ​ത്തി​ന് ല​ക്ഷ​ങ്ങ​ൾ ചെ​ല​വ​ഴി​ച്ചി​ട്ടും മാ​വേ​ലി​ക്ക​ര-​കോ​ഴ​ഞ്ചേ​രി റോ​ഡി​ലെ പേ​രി​ശേ​രി റെ​യി​ൽ​വേ അ​ടി​പ്പാ​ത​യി​ലെ വെ​ള്ള​ക്കെ​ട്ടി​ന് അ​റു​തി​യായി​ല്ല. ഓ​ട​ക​ൾ മാ​ലി​ന്യ​ം നി​റ​ഞ്ഞ് പൂ​ർ​ണ​മാ​യും അ​ട​ഞ്ഞ​തോ​ടെ, ചെ​റി​യ മ​ഴ പെ​യ്താ​ൽ​പ്പോ​ലും അ​ടി​പ്പാ​ത യാ​ത്ര​ക്കാ​ർ​ക്ക് ദു​രി​ത​ക്ക​യ​മാ​യി മാ​റു​ക​യാ​ണ്. റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ, കെ​എ​സ്ആ​ർ​ടി​സി സ്റ്റാ​ൻ​ഡ്, എം​സി റോ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് പോ​കേ​ണ്ട നൂ​റു​ക​ണ​ക്കി​ന് യാ​ത്ര​ക്കാ​രു​ടെ പ്ര​ധാ​ന ആ​ശ്ര​യ​മാ​ണ് ഈ ​പാ​ത. എ​ന്നാ​ൽ, ഇ​പ്പോ​ൾ ഇ​തൊ​രു മ​ര​ണ​ക്കെ​ണി​യാ​യി മാ​റി​യി​രി​ക്കു​ന്നു. ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്രി​ക​രും കാ​ൽ​ന​ട​യാ​ത്ര​ക്കാ​രു​മാ​ണ് ഇ​വി​ടെ ഏ​റ്റ​വും കൂ​ടു​ത​ൽ കു​ടു​ങ്ങു​ന്ന​ത്. ഓ​വ​ർ​ബ്രി​ഡ്ജി​ൽ​നി​ന്നു മ​ലി​ന​ജ​ലം താ​ഴെ പോ​കു​ന്ന​വ​രു​ടെ മു​ക​ളി​ലേ​ക്ക് പ​തി​ക്കു​ന്ന​ത് നി​ത്യ​സം​ഭ​വ​മാ​ണ്.
ല​ക്ഷ​ങ്ങ​ൾ പാ​ഴാ​യി


2022ൽ ​ആ​റ് ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് അ​ടി​പ്പാ​ത​യി​ൽ നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ ന​ട​ത്തി​യ​ത്.

വെ​ള്ള​ക്കെ​ട്ട് പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ മു​ൻ​പ് ഉ​ണ്ടാ​യി​രു​ന്ന ഇ​ന്‍റ​ർ​ലോ​ക്ക് ക​ട്ട​ക​ൾ നീ​ക്കം ചെ​യ്ത് പാ​ത പൂ​ർ​ണ​മാ​യും കോ​ൺ​ക്രീ​റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. 10 മീ​റ്റ​ർ നീ​ള​മു​ള്ള അ​ടി​പ്പാ​ത​യി​ലെ നി​ർ​മാ​ണം മി​ക​ച്ച രീ​തി​യി​ൽ ന​ട​ന്നു​വെ​ങ്കി​ലും തു​ട​ർ​ന്നു​ള്ള പ​രി​പാ​ല​ന​ത്തി​ൽ അ​ധി​കൃ​ത​ർ കാ​ണി​ക്കു​ന്ന അ​നാ​സ്ഥ​യാ​ണ് എ​ല്ലാം പാ​ഴാ​ക്കി​യ​ത്.
ഓ​ട​ക​ൾ വൃ​ത്തി​യാ​ക്കാ​ൻ
സാ​മാ​ന്യ​ബോ​ധം വേ​ണം

മ​ഴ​വെ​ള്ള​ത്തോ​ടൊ​പ്പം ഒ​ഴു​കി​യെ​ത്തു​ന്ന മ​ണ്ണും മാ​ലി​ന്യ​ങ്ങ​ളും നീ​ക്കം ചെ​യ്ത് ഓ​ട​ക​ൾ കൃ​ത്യ​സ​മ​യ​ത്ത് വൃ​ത്തി​യാ​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട​വ​ർ ത​യാ​റാ​കു​ന്നി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ ആ​ക്ഷേ​പി​ക്കു​ന്നു. ഓ​ട​ക​ൾ കാ​ല​ാകാ​ല​ങ്ങ​ളി​ൽ വൃ​ത്തി​യാ​ക്ക​ണ​മെ​ന്ന സാ​മാ​ന്യ​ബോ​ധം​പോ​ലും അ​ധി​കൃ​ത​ർ​ക്കു ന​ഷ്ട​പ്പെ​ട്ട​താ​ണ് നി​ല​വി​ലെ ദു​രി​ത​ത്തി​ന് കാ​ര​ണ​മെ​ന്ന് യാ​ത്ര​ക്കാ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

അ​ധി​കൃ​ത​ർ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട്ട് ഓ​ട​ക​ൾ വൃ​ത്തി​യാ​ക്കാ​നും ഡ്രെ​യി​നേ​ജ് സം​വി​ധാ​നം കാ​ര്യ​ക്ഷ​മ​മാ​ക്കാ​നു​മു​ള്ള ന​ട​പ​ടി​ക​ൾ കൈ​കൊ​ള്ള​ണ​മെ​ന്ന് യാ​ത്ര​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Tags : Flooding Perisherri footpath Nattuvishesham District news

Recent News

Corehub Up