എടത്വായിൽ മോട്ടോര്‍ വാഹന വകുപ്പ് ഡ്രൈവിംഗ് ടെസ്റ്റ് നടത്തുന്നു.
എടത്വ: കുട്ടനാട്ടിലെ ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് ടെസ്റ്റിംഗ് എടത്വായിലേക്ക് മാറ്റി മോട്ടോര്‍ വാഹന വകുപ്പ്. കുട്ടനാട്ടില്‍ അപകട നിലയില്‍ വെള്ളം കയറിയതിനാൽ ആഴ്ചകളായി ടെസ്റ്റിംഗ് നിര്‍ത്തിവച്ചിരിക്കുകയായിരുന്നു.
വീണ്ടും ആരംഭിക്കാന്‍ തീരുമാനിച്ചപ്പോള്‍ മങ്കൊമ്പിലെ ടെസ്റ്റിംഗ് ഗ്രൗണ്ടില്‍ വെള്ളം ഇറങ്ങാഞ്ഞതിനെ തുടര്‍ന്നാണ് എടത്വ 108 ല്‍ ചിറ റോഡിലെ സ്വകാര്യ ഡ്രൈവിംഗ് സ്കൂളിന്റെ ഗ്രൗണ്ടില്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ ടെസ്റ്റിംഗ് നടത്താന്‍ തയാറായത്. ഇന്നലെ ഇവിടെ ലൈസന്‍സ് എടുക്കാനെത്തിയവര്‍ക്ക് എച്ച്, എട്ട് എന്നിവ എടുത്തശേഷം അമ്പലപ്പുഴ-തിരുവല്ലാ റോഡിലൂടെ ഡ്രൈവിംഗ് ടെസ്റ്റും നടത്തി.