ഉളിക്കൽ: അർജന്റീനൻ ഫുട്ബോൾ ഇതിഹാസം ലയണൽ മെസിയുടെ പേരിൽ കണ്ണൂർ ജില്ലയിലെ ഉളിക്കൽ വയത്തൂർ കാലിയാർ ക്ഷേത്രത്തിൽ പുഷ്പാർച്ചന നടത്തി. ശനിയാഴ്ച രാവിലെയാണ് പേര് വെളിപ്പെടുത്താത്ത ഒരു ഭക്തൻ ക്ഷേത്രത്തിലെത്തി മെസിയുടെ പേരിൽ പുഷ്പാർച്ചനയ്ക്കായി വഴിപാട് രജിസ്റ്റർ ചെയ്ത് രസീത് മുറിച്ചത്.
ക്ഷേത്രത്തിലെ പതിവ് പൂജാകർമങ്ങളുടെ ഭാഗമായി മെസിയുടെ പേരിൽ പുഷ്പാർച്ചന നടത്തുകയായിരുന്നു. ഫുട്ബോൾ താരങ്ങളോടുള്ള ആരാധന യുടെ ഭാഗമായാണ് ഭക്തൻവഴിപാട് നടത്തിയതാണെന്നാണ് ക്ഷേത്രവുമായി ബന്ധപ്പെട്ടവർ പറയുന്നത്. മെസിയുടെ പേരിൽ വഴിപാട് നടത്തിയ വിവരം പ്രദേശത്ത് കൗതുകത്തിനും ചർച്ചകൾക്കും ഇടയാക്കി.
Tags : Nattuvishesham District News