x
ad
Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സേ​ഫ് ഓ​ണം പ​ദ്ധ​തി​യു​മാ​യി ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പ്

വെബ് ഡെസ്ക്
Published: July 28, 2026 10:12 PM IST | Updated: July 28, 2026 10:12 PM IST

റോ​യി കെ. ​പൗ​ലോ​സ് എം​എ​ല്‍​എ നി​ര്‍​വ​ഹി​ക്കു​ന്നു.

ഇ​ടു​ക്കി: ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഭ​ക്ഷ്യ ഉ​ത്പാ​ദ​ന വി​ത​ര​ണ​രം​ഗ​ത്ത് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​വ​ര്‍​ക്കാ​യി സേ​ഫ് ഓ​ണം എ​ന്ന പേ​രി​ല്‍ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം റോ​യ് കെ. ​പൗ​ലോ​സ് എം​എ​ല്‍​എ നി​ര്‍​വ​ഹി​ച്ചു. ഭ​ക്ഷ്യ ഉ​ത്പാ​ദ​ന വി​ത​ര​ണ​രം​ഗ​ത്ത് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​വ​രും പൊ​തു​ജ​ന​ങ്ങ​ളും ഓ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​ഘോ​ഷ വേ​ള​ക​ളി​ല്‍ വ​ള​രെ​യേ​റെ ശ്ര​ദ്ധ ചെ​ലു​ത്ത​ണ​മെ​ന്നും സു​ര​ക്ഷാ കാ​ര്യ​ങ്ങ​ളി​ല്‍ വി​ട്ടു​വീ​ഴ്ച പാ​ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വാ​ഴ​ത്തോ​പ്പ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ന്‍​സി തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഭ​ക്ഷ്യ സു​ര​ക്ഷാ ഓ​ഫീ​സ​ര്‍​മാ​രാ​യ ആ​ന്‍​മേ​രി ജോ​ണ്‍​സ​ണ്‍, സു​മി​ന്‍ ജോ​സ് എ​ന്നി​വ​ര്‍ ക്ലാ​സ് ന​യി​ച്ചു. ജി​ല്ലാ ഭ​ക്ഷ്യ സു​ര​ക്ഷാ അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ര്‍ ബൈ​ജു പി. ​ജോ​സ​ഫ്, ഇ​ടു​ക്കി ഭ​ക്ഷ്യ സു​ര​ക്ഷാ ഓ​ഫീ​സ​ര്‍ സൈ​ജു കെ. ​രാ​മ​നാ​ഥ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Food Safety NattuVishasham DistrictNews

Recent News

Corehub Up