x
ad
Sun, 7 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

​​ഫു​​ട്‌​​ബോ​​ള്‍ ആ​​വേ​​ശ​​ത്തി​​ല്‍ നാ​​ടും ന​​ഗ​​ര​​വും


Published: June 7, 2026 01:12 AM IST | Updated: June 7, 2026 01:12 AM IST

കോ​​ട്ട​​യം: ലോ​​ക​​ക​​പ്പി​​നു ദി​​വ​​സ​​ങ്ങ​​ള്‍ മാ​​ത്രം ബാ​​ക്കി​​നി​​ല്‍​ക്കെ നാ​​ടും ന​​ഗ​​ര​​വും ഫു​​ട്‌​​ബോ​​ള്‍ ആ​​വേ​​ശ​​ത്തി​​ല്‍. ല​​യ​​ണ​​ല്‍ മെ​​സി, ക്രി​​സ്റ്റ്യാ​​നോ റൊ​​ണാ​​ള്‍​ഡോ, വി​​നീ​​ഷ്യ​​സ് ജൂ​​ണി​​യ​​ർ തു​​ട​​ങ്ങി താ​​ര​​ങ്ങ​​ളു​​ടെ കൂ​​റ്റ​​ന്‍ ഫ്‌​​ള​​ക്‌​​സു​​ക​​ളും ബോ​​ര്‍​ഡു​​ക​​ളു​​മാ​​ണ് ക​​വ​​ല​​ക​​ളി​​ലും ജം​​ഗ്ഷ​​നു​​ക​​ളി​​ലും ഫു​​ട്‌​​ബോ​​ള്‍ ആ​​രാ​​ധ​​ക​​ര്‍ ഉ​​യ​​ര്‍​ത്തി​​യി​​രി​​ക്കു​​ന്ന​​ത്. നാ​​ലാ​​ള്‍ കൂ​​ടു​​ന്ന​​യി​​ട​​ങ്ങ​​ളി​​ലെ​​ല്ലാം ഇ​​ഷ്ട ടീ​​മും ക​​ളി​​ക്കാ​​രു​​മാ​​ണ് സം​​സാ​​ര വി​​ഷ​​യം.

കി​​ടി​​ല​​ന്‍ ഫോ​​മി​​ലാ​​ണ് ടീം ​​അ​​ര്‍​ജ​​ന്‍റീ​​ന​​യെ​​ന്ന് ആ​​രാ​​ധ​​ക​​ര്‍ ആ​​വേ​​ശ​​ത്തോ​​ടെ പ​​റ​​യു​​മ്പോ​​ള്‍ ന​​ഷ്ട​​പ്പെ​​ട്ടു പോ​​യ ക​​പ്പ് തി​​രി​​ച്ചു​​പി​​ടി​​ക്കാ​​നാ​​ണ് ബ്ര​​സീ​​ല്‍ ഇ​​ത്ത​​വ​​ണ ക​​ള​​ത്തി​​ലി​​റ​​ങ്ങു​​ന്ന​​തെ​​ന്നാ​​ണ് ബ്ര​​സീ​​ല്‍ ആ​​രാ​​ധ​​ക​​രു​​ടെ പ​​ക്ഷം. നാ​​ട്ടി​​ലെ പി​​ള്ളേ​​രെ​​ല്ലാം ഫു​​ട്‌​​ബോ​​ള്‍ ആ​​വേ​​ശ​​ത്തി​​ന്‍റെ കൊ​​ടു​​മു​​ടി​​യി​​ലാ​​ണ്. ക​​ളി​​ക്ക​​ള​​ങ്ങ​​ളി​​ലും ക്ല​​ബു​​ക​​ളി​​ലും വാ​​യ​​ന​​ശാ​​ല​​ക​​ളി​​ലു​​മൊ​​ക്കെ ബി​​ഗ് സ്‌​​ക്രീ​​നി​​ല്‍ മ​​ത്സ​​ര​​ങ്ങ​​ള്‍ കാ​​ണു​​ന്ന​​തി​​നു​​ള്ള ത​​യാ​​റെ​​ടു​​പ്പ് തു​​ട​​ങ്ങി​​ക്ക​​ഴി​​ഞ്ഞു. ലോ​​ക​​ക​​പ്പ് ഫു​​ട്ബോ​​ള്‍ കി​​ക്കോ​​ഫ് ക​​ഴി​​ഞ്ഞാ​​ല്‍ പി​​ന്നെ ഫൈ​​ന​​ല്‍​വ​​രെ മ​​ന​​സി​​ല്‍ കാ​​ല്‍​പ്പ​​ന്താ​​ണ് എ​​ല്ലാ​​വ​​ര്‍​ക്കും.

കോ​​ട്ട​​യം താ​​ഴ​​ത്ത​​ങ്ങാ​​ടി പാ​​ല​​ത്തി​​ല്‍ അ​​ര്‍​ജ​​ന്‍റീ​​ന​​യു​​ടെ​​യും ബ്ര​​സീ​​ലി​​ന്‍റെ​​യും പോ​​ര്‍​ച്ചു​​ഗ​​ലി​​ന്‍റെ​​യും കൂ​​റ്റ​​ന്‍ ഫ്‌​​ള​​ക്സു​​ക​​ളാ​​ണ് ആ​​രാ​​ധ​​ക​​ര്‍ സ്ഥാ​​പി​​ച്ചി​​രി​​ക്കു​​ന്ന​​ത്. കു​​മ്മ​​നം, പു​​ല്ല​​രി​​ക്കു​​ന്ന്, പാ​​മ്പാ​​ടി, പു​​തു​​പ്പ​​ള്ളി, വാ​​ക​​ത്താ​​നം, പാ​​ലാ, പ്ര​​വി​​ത്താ​​നം, ഉ​​ഴ​​വൂ​​ര്‍, കാ​​ണ​​ക്കാ​​രി തു​​ട​​ങ്ങി​​യ സ്ഥ​​ല​​ങ്ങ​​ളി​​ലെ​​ല്ലാം ബോ​​ര്‍​ഡു​​ക​​ള്‍ സ്ഥാ​​പി​​ച്ചി​​ട്ടു​​ണ്ട്.

ഫ്‌​​ള​​ക്സ് വ​​യ്ക്കു​​മ്പോ​​ള്‍ ഫാ​​നി​​സ​​മൊ​​ന്നും നോ​​ക്കാ​​റി​​ല്ല. എ​​ല്ലാ​​വ​​രും ഒ​​ത്തു​​ചേ​​ര്‍​ന്ന് എ​​ല്ലാ ടീ​​മു​​ക​​ളു​​ടെ​​യും ഫ്‌​​ള​​ക്സു​​ക​​ള്‍ ത​​യാ​​റാ​​ക്കും. ഫു​​ട്ബോ​​ളാ​​ണ് എ​​ല്ലാ​​വ​​രു​​ടെ​​യും വി​​കാ​​രം. ഫു​​ട്‌​​ബോ​​ള്‍ ആ​​വേ​​ശം ഏ​​റ്റ​​വും കൂ​​ടു​​ത​​ല്‍ കു​​മ്മ​​ന​​ത്തും പു​​ല്ല​​രി​​ക്കു​​ന്നി​​ലു​​മാ​​ണ്. 40 പേ​​ര​​ട​​ങ്ങു​​ന്ന ഫു​​ട്ബോ​​ള്‍ ആ​​രാ​​ധ​​ക സം​​ഘ​​മാ​​ണ് കു​​മ്മ​​ന​​ത്തേ​​ത്. ഇ​​തി​​ല്‍ 10 വ​​യ​​സു​​കാ​​ര്‍ മു​​ത​​ല്‍ 30 വ​​യ​​സു​​കാ​​ര്‍​വ​​രെ​​യു​​ണ്ട്.

ഫ്രാ​​ന്‍​സ്, ജ​​ര്‍​മ​​നി, സ്പെ​​യി​​ന്‍, ഇം​​ഗ്ല​​ണ്ട്, ജ​​പ്പാ​​ന്‍ തു​​ട​​ങ്ങി​​യ പ്ര​​മു​​ഖ​​ന്മാ​​ര്‍​ക്കെ​​ല്ലാം ഇ​​വി​​ടെ ആ​​രാ​​ധ​​ക​​രു​​ണ്ട്. വെ​​റു​​തെ സീ​​സ​​ണ​​ല്‍ ആ​​രാ​​ധ​​ന​​യ​​ല്ല ഇ​​ഷ്ട​​ടീ​​മി​​ന്‍റെ സ​​മീ​​പ​​കാ​​ല പ്ര​​ക​​ട​​ന​​വും ക​​ളി​​ക്കാ​​രു​​ടെ പേ​​രും ഫോ​​മു​​മെ​​ല്ലാം ഇ​​വ​​ര്‍​ക്ക് മ​​നഃ​​പാ​​ഠ​​മാ​​ണ്.

താ​​ഴ​​ത്ത​​ങ്ങാ​​ടി​​യി​​ലും കു​​മ്മ​​ന​​ത്തും വ​​ലി​​യ സ്‌​​ക്രീ​​നി​​ല്‍ മ​​ത്സ​​രം പ്ര​​ദ​​ര്‍​ശി​​പ്പി​​ക്കാ​​ന്‍ ഫാ​​ന്‍​സ് അ​​സോ​​സി​​യേ​​ഷ​​ന്‍ ആ​​ലോ​​ചി​​ക്കു​​ന്നു​​ണ്ട്. കു​​മ്മ​​നം ജം​​ഗ്ഷ​​നി​​ല്‍ ക​​ഴി​​ഞ്ഞ ലോ​​ക​​ക​​പ്പി​​ലും ബി​​ഗ് സ്‌​​ക്രീ​​നി​​ല്‍ പ്ര​​ദ​​ര്‍​ശ​​ന​​മു​​ണ്ടാ​​യി​​രു​​ന്നു.

Tags : Nattuvishesham Local News Football

Recent News

Corehub Up