x
ad
Sun, 7 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​പ​ക​ടഭീ​ഷ​ണി​യാ​യി നി​ന്നി​രു​ന്ന മ​രം അ​ഗ്നി​ര​ക്ഷാസേ​ന മു​റി​ച്ചു​മാ​റ്റി


Published: June 7, 2026 02:16 AM IST | Updated: June 7, 2026 02:16 AM IST

വ​ട​ക്ക​ഞ്ചേ​രി: വ​ണ്ടാ​ഴി കു​റു​മാ​ലി​ക്കാ​വ് ക്ഷേ​ത്ര റോ​ഡി​ൽ വാ​ഹ​ന​ങ്ങ​ൾ​ക്കും കാ​ൽ​ന​ട യാ​ത്ര​ക്കാ​ർ​ക്കും സ​മീ​പ​ത്തെ വീ​ട്ടു​കാ​ർ​ക്കും അ​പ​ക​ടഭീ​ഷ​ണി​യാ​യി നി​ന്നി​രു​ന്ന വ​ലി​യ പു​ളി​മ​രം അ​ഗ്നി​ര​ക്ഷാ സേ​ന മു​റി​ച്ചുമാ​റ്റി.

ഒ​റാ​ട്ടു​കു​ടി വ​ർ​ഗീ​സ് എ​ന്ന​യാ​ളു​ടെ പ​റ​മ്പി​ലെ മ​ര​മാ​ണ് റോ​ഡി​ലേ​ക്ക് ചെ​രി​ഞ്ഞ് നി​ന്നി​രു​ന്ന​ത്. ദു​ര​ന്ത​നി​വാ​ര​ണ നി​യ​മ​പ്ര​കാ​രം ത​ഹ​സി​ൽ​ദാ​ർ ഇ​ട​പ്പെ​ട്ട് കെ​എ​സ്ഇ​ബി, പോ​ലീ​സ്, പ​ഞ്ചാ​യ​ത്ത് മെം​ബ​ർ,വി​ല്ലേ​ജ് ഓ​ഫീ​സ​ർ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു മ​രം മു​റി​ക്ക​ൽ.

Tags : Nattuvishesham Local News dangerous tree

Recent News

Corehub Up