നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം 63 ലക്ഷം രൂപയോളം വിലവരുന്ന വിദേശ കറൻസി പിടികൂടി. അമേരിക്കൻ ഡോളറും യൂറോയും ആണ് കണ്ടെടുത്തത്. കൊച്ചിയിൽനിന്നു ദുബായിയിലേക്ക് പോകുവാനെത്തിയ ആലപ്പുഴ സ്വദേശി രാമകൃഷ്ണൻ എന്ന യാത്രക്കാരന്റെ പക്കൽനിന്നാണ് കറൻസി കണ്ടെടുത്തത് .
ബാഗിലെ പ്രത്യേക അറക്കുള്ളിൽ ആണ് ഒളിപ്പിച്ചിരുന്നത് . ഇയാളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയതിനെ തുടർന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ ബാഗ് തുറന്ന് പരിശോധിച്ചതും ഇയാളെ കസ്റ്റഡിലെടുത്തും.