x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​ടി​ച്ചി​റ കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്ര പ​രി​സ​ര​ത്തെ കാ​ടു​ക​ൾ വെ​ട്ടി​ത്തെ​ളി​ക്ക​ണ​മെ​ന്ന്


Published: June 4, 2026 06:01 AM IST | Updated: June 4, 2026 06:01 AM IST

പാ​ടി​ച്ചി​റ കു​ടും​ബാ​രോ​ഗ്യ പ​രി​സ​രം കാ​ടു​പി​ടി​ച്ച നി​ല​യി​ൽ.

പു​ൽ​പ്പ​ള്ളി: മു​ള്ള​ൻ​കൊ​ല്ലി പ​ഞ്ചാ​യ​ത്തി​ലെ പാ​ടി​ച്ചി​റ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്‍റ ചു​റ്റും കാ​ട്മൂ​ടി കി​ട​ക്കു​ന്ന​ത് ആ​ശു​പ​ത്രി​യി​ൽ എ​ത്തു​ന്ന രോ​ഗി​ക​ൾ​ക്ക് ഭീ​ഷ​ണി​യാ​കു​ന്നു.
വി​ദ്യാ​ർ​ഥി​ക​ൾ അ​ട​ക്കം ദി​വ​സേ​ന നൂ​റു​ക​ണ​ക്കി​ന് രോ​ഗി​ക​ൾ എ​ത്തു​ന്ന ആ​ശു​പ​ത്രി​യു​ടെ പ​രി​സ​ര​മാ​ണ് അ​നാ​സ്ഥ​യു​ടെ ഫ​ല​മാ​യി കാ​ടു​പി​ടി​ച്ച് രോ​ഗി​ക​ൾ​ക്ക് ഭീ​ഷ​ണി​യാ​യി മാ​റു​ന്ന​ത്.

പ്ര​തി​രോ​ധ കു​ത്തി​വ​യ്പ്പി​ന് വ​രു​ന്ന പി​ഞ്ചു കു​ഞ്ഞു​ക​ൾ​ക്കും ജീ​വി​ത​ശൈ​ലീ രോ​ഗ​ങ്ങ​ൾ​ക്ക് ചി​കി​ത്സ തേ​ടി​യെ​ത്തു​ന്ന വ​യോ​ധി​ക​ർ​ക്കും ഇ​ഴ​ജ​ന്തു​ക്ക​ളെ​യ​ട​ക്കം പേ​ടി​ച്ച് വേ​ണം ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടാ​ൻ.

പ​ഞ്ചാ​യ​ത്തും ആ​രോ​ഗ്യ വ​കു​പ്പും മ​ഴ​ക്കാ​ല​പൂ​ർ​വ ശു​ചീ​ക​ര​ണ​ത്തെ​ക്കു​റി​ച്ച് ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തു​ന്പോ​ഴാ​ണ് ആ​ശു​പ​ത്രി പ​രി​സ​രം ഭീ​ഷ​ണി​യാ​യി മാ​റു​ന്ന​ത്. ആ​ശു​പ​ത്രി പ​രി​സ​രം വൃ​ത്തി​യാ​ക്കാ​ൻ ആ​രോ​ഗ്യ വ​കു​പ്പോ പ​ഞ്ചാ​യ​ത്തോ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടി​ല്ല.
ആ​ശു​പ​ത്രി​യു​ടെ ദൈ​നം​ദി​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ജീ​വ​മാ​യി ഇ​ട​പെ​ടേ​ണ്ട ആ​ശു​പ​ത്രി മാ​നേ​ജ്മെ​ന്‍റ് ക​മ്മി​റ്റി​യും നി​ഷ്ക്രി​യ​മാ​ണ്.

ആ​ശു​പ​ത്രി പ​രി​സ​ര​ത്തെ കാ​ടു​ക​ൾ അ​ടി​യ​ന്ത​ര​മാ​യി നീ​ക്കം ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​നാ​യ രാ​ജ​ൻ പാ​റ​യ്ക്ക​ൽ അ​ധി​കൃ​ത​ർ​ക്ക് പ​രാ​തി ന​ൽ​കി.

Tags : Local News Nattuvishesham Wayanad

Recent News

Corehub Up