ഉടുമ്പന്നൂര്‍: വയോധി കനെ പാറയില്‍നിന്നു വീണു മരിച്ചനിലയില്‍ കണ്ടെത്തി. കരിമണ്ണൂര്‍ കോട്ടയില്‍ ഗോപാലനെ ( 62) ആണ് തൊമ്മന്‍കുത്തിന് സമീപം മണ്ണൂക്കാട് പാറയില്നിന്നുവീണു മരിച്ചനിലയില്‍ കണ്ടെത്തിയത്.
ഇന്നലെ രാവിലെ ഇയാളെ പ്രദേശവാസികള്‍ കണ്ടിരുന്നു. പിന്നീട് പാറയുടെ അടിവാരത്ത് മരിച്ച നിലയില്‍ കാണുകയായിരുന്നു. കരിമണ്ണൂര്‍ പോലീസ് എത്തി മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മാറ്റി. പോസ്റ്റ് മാര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിനുശേഷമേ മരണകാരണം വ്യക്തമാകൂ എന്ന് എസ്എച്ച്ഒ അനില്‍ കുമാര്‍ പറഞ്ഞു.
Tags : Nattuvishesham District news Accident