ലോറിക്കു പിന്നിലിടിച്ച് പൂർണമായി തകർന്ന കാർ.
മരട്: നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാറിടിച്ച് നാല് പേർക്ക് പരിക്കേറ്റു. ഇന്നലെ വൈകിട്ട് 4.45ഓടെ കുമ്പളം ടോൾപ്ലാസയ്ക്ക് സമീപമായിരുന്നു അപകടം.
കളമശേരിയിലെ സ്വകാര്യ ക്ലീനിംഗ് സ്ഥാപനത്തിലെ ജീവനക്കാർ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. കാറോടിച്ചിരുന്ന തൃശൂർ വയലത്തൂർ കാളിയത്ത് വീട്ടിൽ മുഹമ്മദ് നിസാം (24), ഇതര സംസ്ഥാന തൊഴിലാളികളായ സൻജിബ് ഹർദിക് (30), നബാസ് സൗൾ (30), റാസ് (30) എന്നിവർക്കാണ് പരിക്കേറ്റത്.
ഇവരെ നെട്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ നബാസ് സൗളിന്റെ നില ഗുരുതരമാണ്. തോപ്പുംപടിയിൽ നിന്നും സംഘം കളമശേരിയിലേയ്ക്ക് പോകുന്ന വഴിയായിരുന്നു അപകടം.
Tags : Car Accident NattuVishasham DistrictNews