പ്രതി ജീമോൻ
മൂവാറ്റുപുഴ : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗിക ചൂഷണത്തിനിരയാക്കിയ കേസില്‍ പ്രതിക്ക് നാലു വര്‍ഷം തടവും 75,000 രൂപ പിഴയും ശിക്ഷ വിധിച്ച് മൂവാറ്റുപുഴ പോക്സോ കോടതി. മൂവാറ്റുപുഴ കുഴിമറ്റം നഗര്‍ പടിഞ്ഞാറെ കുടിയില്‍ കണ്ണന് എന്ന് വിളിക്കുന്ന ജീമോനെ(46)യാണ് ജഡ്ജി എ. സമീര്‍ ശിക്ഷിച്ചത്. 2023 മാര്‍ച്ച് 23 നാണ് കേസിനാസ്പദമായ സംഭവം.
കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ചു കയറി ഉപദ്രവിച്ചു എന്നായിരുന്നു കേസ്. കുട്ടിയുടെ പിതാവിന്റെ സുഹൃത്താണ് പ്രതി. മൂവാറ്റുപുഴ പോലീസ് ചാര്‍ജ് ചെയ്ത കേസില്‍ എസ്ഐമാരായ ആതിര പവിത്രന്, മാഹിന്‍ സലിം എന്നിവരാണ് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ പി.ആര്. ജമുന ഹാജരായി.
Tags : Local News Nattuvishesham Ernakulam