x
ad
Tue, 22 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കിം​സ് അ​ൽ​ശി​ഫ​യി​ൽ സൗ​ജ​ന്യ ഹൃ​ദ​യ പ​രി​ശോ​ധ​നാ ക്യാ​ന്പ് ഇ​ന്നു മു​ത​ൽ

വെബ് ഡെസ്ക്
Published: September 22, 2026 01:59 AM IST | Updated: September 22, 2026 01:59 AM IST

പെ​രി​ന്ത​ൽ​മ​ണ്ണ: ലോ​ക ഹൃ​ദ​യ ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഹൃ​ദ്രോ​ഗ​ത്തെ​ക്കു​റി​ച്ചു​ള്ള അ​വ​ബോ​ധം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും ഹൃ​ദ​യാ​രോ​ഗ്യ പ​രി​ശോ​ധ​ന​ക​ൾ കൂ​ടു​ത​ൽ ജ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​തി​നു​മാ​യി പെ​രി​ന്ത​ൽ​മ​ണ്ണ കിം​സ് ഹെ​ൽ​ത്ത് അ​ൽ​ശി​ഫ​യി​ൽ സൗ​ജ​ന്യ ഹൃ​ദ​യ പ​രി​ശോ​ധ​നാ ക്യാ​ന്പ് സം​ഘ​ടി​പ്പി​ക്കു​ന്നു. ഇ​ന്നു മു​ത​ൽ ഒ​ക്‌ടോ​ബ​ർ അ​ഞ്ചു വ​രെ​യാ​ണ് ക്യാ​ന്പ് ന​ട​ക്കു​ന്ന​ത്.

ക്യാ​ന്പി​ന്‍റെ ഭാ​ഗ​മാ​യി സൗ​ജ​ന്യ പ​രി​ശോ​ധ​ന​യും ഇ​സി​ജി പ​രി​ശോ​ധ​ന​യും ല​ഭ്യ​മാ​കും. കൂ​ടാ​തെ ര​ക്ത​പ​രി​ശോ​ധ​ന, എ​ക്കോ, ട്രെ​ഡ്മി​ൽ ടെ​സ്റ്റ് തു​ട​ങ്ങി​യ പ്ര​ധാ​ന പ​രി​ശോ​ധ​ന​ക​ൾ​ക്ക് ഇ​ള​വു​ക​ളും ല​ഭി​ക്കും. ക്യാ​ന്പി​ൽ ആ​ദ്യം ബു​ക്ക് ചെ​യ്യു​ന്ന 250 പേ​ർ​ക്കാ​ണ് സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​കു​ക.

ക്യാ​ന്പി​നോ​ട​നു​ന്ധി​ച്ച് ഹൃ​ദ​യാ​രോ​ഗ്യം വി​ല​യി​രു​ത്തു​ന്ന​തി​നാ​യി പ്ര​ത്യേ​ക ഹൃ​ദ​യ പ​രി​ശോ​ധ​നാ ചെ​ക്ക​പ്പ് പാ​ക്കേ​ജും ല​ഭ്യ​മാ​യി​രി​ക്കും. മു​ൻ​കൂ​ട്ടി ബു​ക്ക് ചെ​യ്യാ​ൻ 9446515091, 9188940489 ന​ന്പ​റി​ൽ ബ​ന്ധ​പ്പെ​ട​ണം.

Tags : Nattuvishesham Districtnews Deepikanews

Recent News

Corehub Up