x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്ത്രീ​ക​ൾ​ക്ക് സൗ​ജ​ന്യ​യാ​ത്ര; സ്വ​കാ​ര്യ ബ​സു​ട​മ​ക​ൾ ആ​ശ​ങ്ക​യി​ൽ

ബ​ഷീ​ർ ക​ല്ലാ​യി
Published: May 19, 2026 07:37 AM IST | Updated: May 19, 2026 07:37 AM IST

മ​ഞ്ചേ​രി: കെഎ​സ്ആ​ർ​ടി​സി ബ​സു​ക​ളി​ൽ സ്ത്രീ​ക​ൾ​ക്ക് സൗ​ജ​ന്യ​യാ​ത്ര ആ​നു​കൂ​ല്യ​ത്തി​ൽ ആ​ശ​ങ്ക​യി​ലാ​യി സ്വ​കാ​ര്യ ബ​സ് ഉ​ട​മ​ക​ൾ. ജൂ​ണ്‍ 15മു​ത​ൽ വ​നി​ത​ക​ൾ​ക്ക് സൗ​ജ​ന്യയാ​ത്ര​യെ​ന്ന സ​ർ​ക്കാ​ർ പ്ര​ഖ്യാ​പ​നം സ്വ​കാ​ര്യ ബ​സ് സ​ർ​വീ​സ് മേ​ഖ​ലയ്​ക്ക് തി​രി​ച്ച​ടി​യാ​കു​മെ​ന്നാ​ണ് ഈ ​മേ​ഖ​ല​യി​ലു​ള്ള​വ​രു​ടെ ആ​ശ​ങ്ക.
2010ൽ 34000 ​ത്തോ​ളം സ്വ​കാ​ര്യ ബ​സു​ക​ളാ​ണ് സ​ർ​വീ​സ് സം​സ്ഥാ​ന​ത്ത് ന​ട​ത്തി​യി​രു​ന്ന​ത്.

എ​ന്നാ​ൽ വി​വി​ധ സ​ർ​ക്കാ​രു​ക​ളു​ടെ അ​ശാ​സ്ത്രീ​യ​മാ​യ ന​യ​ങ്ങ​ളും ഇ​ന്ധ​നവി​ല​യി​ലു​ണ്ടാ​യ വ​ർ​ധ​ന​വും നി​കു​തി​യി​ലും സ്പെ​യ​ർ​പാ​ർ​ട്സ് വി​ല​യി​ലു​മു​ണ്ടാ​യ കു​തി​ച്ചു​ക​യ​റ്റ​വും കാ​ര​ണം ബ​സു​ക​ളു​ടെ എ​ണ്ണം കു​റ​യു​ക​യും വ്യ​വ​സാ​യ​ത്തി​ന്‍റെ ന​ടു​വൊ​ടി​ക്കു​ക​യും ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സ​ർ​ക്കാ​ർ പ്ര​ഖ്യാ​പ​ന​മെ​ന്ന് ബ​സ് ഉ​ട​മ​ക​ൾ പ​റ​യു​ന്നു.

സ്വ​കാ​ര്യ ബ​സ് വ്യ​വ​സാ​യം ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ൽ നി​ൽ​ക്കെ സ​ർ​ക്കാ​ർ തീ​രു​മാ​നം ക​ടു​ത്ത തി​രി​ച്ച​ടി​യാ​കു​മെ​ന്ന വി​ല​യി​രു​ത്ത​ലി​ലാ​ണ് ബ​സ് ഉ​ട​ക​ളും തൊ​ഴി​ലാ​ളി​ക​ളും.

ഒ​രു ദി​വ​സം ഓ​ടി​ക്കി​ട്ടു​ന്ന വ​രു​മാ​ന​ത്തി​ൽ 60 ശ​ത​മാ​ന​വും ഇ​ന്ധ​ന​ത്തി​നാ​യി ചെ​ല​വ​ഴി​ക്കു​ന്ന അ​വ​സ്ഥ​യി​ൽ, യാ​ത്ര​ക്കാ​രി​ൽ ന​ല്ലൊ​രു പ​ങ്കും സ്ത്രീ​ക​ളാ​ണെ​ന്നി​രി​ക്കെ ജൂ​ണ്‍ 15 മു​ത​ൽ പു​തി​യ പ്ര​ഖ്യാ​പ​നം നി​ല​വി​ൽ വ​ന്നാ​ൽ ജീ​വ​ന​ക്കാ​ർ​ക്ക് കൂ​ലി കൊ​ടു​ക്കാ​ൻ ബ​സു​ട​മ സ്വ​ന്തം പോ​ക്ക​റ്റി​ൽനി​ന്നു പ​ണം ക​ണ്ടെ​ത്തേ​ണ്ടി വ​രു​മെ​ന്നാ​ണ് പ്രൈ​വ​റ്റ് ബ​സ് ഓ​പ്പ​റേ​റ്റേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ പ​റ​യു​ന്ന​ത്.

​പ്ര​തി​പ​ക്ഷ നേ​താ​വാ​യി​രി​ക്കെ ത​ന്നെ ഇ​ക്കാ​ര്യം വി.​ഡി. സ​തീ​ശ​ന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​താ​ണെ​ന്നും സ​ർ​ക്കാ​ർ തീ​രു​മാ​ന​ത്തി​നെ​തി​രേ പ്ര​ത്യ​ക്ഷ സ​മ​ര​ത്തി​ന് ബ​സു​ട​മ​ക​ൾ പ്ര​ഖ്യാ​പ​നം ന​ട​ത്തു​ന്നി​ല്ലെ​ങ്കി​ലും സാ​ന്പ​ത്തി​കപ്ര​യാ​സം മൂ​ലം പ​ല ബ​സു​ക​ളും സ​ർ​വീ​സ് നി​ർ​ത്തേ​ണ്ടി വ​രു​മെ​ന്നും ബ​സ് ഓ​പ്പ​റേ​റ്റേ​ഴ്സ് ഫെ​ഡ​റേ​ഷ​ൻ സം​സ്ഥാ​ന ജ​ന. സെ​ക്ര​ട്ട​റി ഹം​സ ഏ​രി​ക്കു​ന്ന​ൻ പ​റ​ഞ്ഞു.
തീ​രു​മാ​നം കെഎ​സ്ആ​ർ​ടി​സി​യെ​യും പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.

2016ൽ ​ആ​റാ​യി​രം ബ​സു​ക​ളു​ണ്ടാ​യി​രു​ന്ന സ്ഥാ നത്ത് ഇ​ന്ന് നാ​ലാ​യി​ര​ത്തി​ൽ താ​ഴെ ബ​സു​ക​ൾ മാ​ത്ര​മാ​ണു​ള്ള​ത്.ക​ഴി​ഞ്ഞ സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്ക് ശ​ന്പ​ള​വും പെ​ൻ​ഷ​നും ന​ൽ​കാ​നാ​യി സം​സ്ഥാ​ന ഖ​ജ​നാ​വി​ൽനി​ന്ന് ചി​ല​വാ​ക്കി​യ​ത് 8,619 കോ​ടി രൂ​പ​യാ​ണ്. ഒ​രു ദി​വ​സം സ​ർ​വീ​സ് ന​ട​ത്തു​ന്ന വ​ക​യി​ൽ ഒ​രു കെഎ​സ്ആ​ർ​ടി​സി ബ​സ് സ​ർ​ക്കാ​രി​ന് ന​ഷ്ടം വ​രു​ത്തു​ന്ന​ത് 11,806 രൂ​പ​യാ​ണെ​ന്നാ​ണ് ക​ണ​ക്കു​ക​ൾ.

Tags : nattu vishesham Free travel for women

Recent News

Corehub Up