x
ad
Sat, 11 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഏ​ഴാം​ത​രം തു​ല്യ​താ പ​രീ​ക്ഷ നാ​ളെ മു​ത​ല്‍ : 32 ഭി​ന്ന​ശേ​ഷി​ക്കാ​ര​ട​ക്കം 100 പ​ഠി​താ​ക്ക​ള്‍ പ​രീ​ക്ഷ​യെ​ഴു​തും


Published: July 11, 2026 05:42 AM IST | Updated: July 11, 2026 05:42 AM IST

കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന സാ​ക്ഷ​ര​താ മി​ഷ​ന്‍ അ​ഥോ​റി​റ്റി ന​ട​ത്തു​ന്ന ഏ​ഴാം​ത​രം തു​ല്യ​താ പ​രീ​ക്ഷ 11, 12 തീ​യ​തി​ക​ളി​ല്‍ ജി​ല്ല​യി​ലെ ഏ​ഴ് സ്‌​കൂ​ളു​ക​ളി​ലാ​യി ന​ട​ക്കും. 32 ഭി​ന്ന​ശേ​ഷി​ക്കാ​ര​ട​ക്കം 100 പ​ഠി​താ​ക്ക​ളാ​ണ് പ​രീ​ക്ഷ​യെ​ഴു​തു​ക.

പ​രീ​ക്ഷ​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ക​ട്ടി​പ്പാ​റ കാ​രു​ണ്യ​തീ​രം സ്‌​പെ​ഷ​ല്‍ സ്‌​കൂ​ളി​ല്‍ സാ​ക്ഷ​ര​താ മി​ഷ​ന്‍ ഡ​യ​റ​ക്ട​ര്‍ ഡോ. ​എ.​പി. അ​ഹ​മ്മ​ദു​ല്‍ ക​ബീ​ര്‍ നി​ര്‍​വ​ഹി​ക്കും. ക​ട്ടി​പ്പാ​റ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​സ​ജീ​റ ടീ​ച്ച​ര്‍ അ​ധ്യ​ക്ഷ​യാ​കും. കൊ​ടു​വ​ള്ളി ജി​വി​എ​ച്ച്എ​സ്എ​സി​ല്‍ പ​രീ​ക്ഷ​യെ​ഴു​തു​ന്ന 67കാ​രി പ്ര​സ​ന്ന​യും മീ​ഞ്ച​ന്ത ജി​യു​എ​ച്ച്എ​സ്എ​സി​ല്‍ പ​രീ​ക്ഷ​യെ​ഴു​തു​ന്ന 65കാ​രി ജ​മീ​ല​യു​മാ​ണ് മു​തി​ര്‍​ന്ന പ​ഠി​താ​ക്ക​ള്‍.

പു​ത്തൂ​ര്‍​മ​ഠം സ്‌​കൂ​ളി​ല്‍ പ​രീ​ക്ഷ​യെ​ഴു​തു​ന്ന 14കാ​ര​നാ​യ ഭി​ന്ന​ശേ​ഷി പ​ഠി​താ​വ് ജി​ഷ്ണു പ്ര​ണ​വാ​ണ് പ്രാ​യം കു​റ​ഞ്ഞ പ​ഠി​താ​വ്. 12ന് ​ന​ട​ക്കു​ന്ന നാ​ലാം​ത​രം തു​ല്യ​താ പ​രീ​ക്ഷ 41 പേ​രാ​ണ് എ​ഴു​തു​ന്ന​ത്. വാ​ഴ​ക്കാ​ട് സ്‌​പെ​ഷ​ല്‍ സ്‌​കൂ​ളി​ല്‍ പ​ഠി​ക്കു​ന്ന 50കാ​രി റം​ല മു​തി​ര്‍​ന്ന പ​ഠി​താ​വും ക​ട്ടി​പ്പാ​റ കാ​രു​ണ്യ​തീ​രം സ്‌​പെ​ഷ​ല്‍ സ്‌​കൂ​ളി​ല്‍ പ​ഠി​ക്കു​ന്ന ഒ​മ്പ​തു​കാ​ര​ന്‍ അ​ദ്‌​നാ​ന്‍ പ്രാ​യം കു​റ​ഞ്ഞ പ​ഠി​താ​വു​മാ​ണ്.

Tags : Local News Nattuvishesham Kozhikode

Recent News

Corehub Up