x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തു​റ​വൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യു​ടെ പ്ര​വ​ർ​ത്ത​നം അ​വ​താ​ള​ത്തി​ൽ

വെബ് ഡെസ്ക്
Published: August 31, 2026 11:51 PM IST | Updated: August 31, 2026 11:51 PM IST

തു​റ​വൂ​ർ: ഗ​വ.​ആ​ശു​പ​ത്രി​യി​ൽ ആ​വ​ശ്യ​ത്തി​ന് ഡോ​ക്‌​ട​ർ​മാ​രെ നി​യ​മി​ക്കാ​ത്ത​തി​നാ​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തു​ന്ന രോ​ഗി​ക​ൾ വ​ല​യു​ന്നു. ദി​വ​സം 1200 ലേ​റെ രോ​ഗി​ക​ൾ ഒ​പി​യി​ലെ​ത്തു​ന്ന ആ​ശു​പ​ത്രി​യി​ൽ ഇ​ന്ന​ലെ ര​ണ്ട് ഡോ​ക്‌​ട​ർ​മാ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.

സാ​ധാ​ര​ണ ഉ​ച്ച​വ​രെ​യാ​ണ് ഒ​പി​യു​ണ്ടാ​കു​ക. എ​ന്നാ​ൽ ഇ​ന്ന​ലെ മൂ​ന്നു മ​ണി​ക്കാ​ണ് ഡോ​ക്‌​ട​ർ​മാ​ർ​ക്ക് ഒ​പി​യി​ൽ നി​ന്നു മ​ട​ങ്ങാ​നാ​യ​ത്. കോ​ടി​ക​ൾ മു​ട​ക്കി നി​ർ​മി​ച്ച ബ​ഹു​നി​ല കെ​ട്ടി​ട​മ​ട​ക്കം അ​ടി​സ്‌​ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​ണ്ട്, എ​ന്നാ​ൽ ഡോ​ക്ട​ർ​മാ​രു​ടെ കു​റ​വ് തു​റ​വൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യു​ടെ പ്ര​വ​ർ​ത്ത​ന​ത്തെ സാ​ര​മാ​യി ബാ​ധി​ക്കു​ന്നു. 13വ​ർ​ഷം മു​ൻ​പ് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യാ​യി ഉ​യ​ർ​ത്തി​യെ​ങ്കി​ലും അ​തി​ന​നു​സ​രി​ച്ച് സ്‌​റ്റാ​ഫ് പാ​റ്റേ​ൺ വ​ർ​ധി​പ്പി​ച്ചി​ട്ടി​ല്ല. സ്പെ​ഷാ​ലി​റ്റി ഡോ​ക്ട​ർ​മാ​ർ ഉ​ൾ​പ്പെ​ടെ 30 ഡോ​ക്ട‌​ർ​മാ​ർ വേ​ണ്ടി​ട​ത്ത് ഇ​പ്പോ​ൾ ല​ഭി​ക്കു​ന്ന​ത് ഏ​ഴു ഡോ​ക്‌​ട​ർ​മാ​രു​ടെ മാ​ത്രം സേ​വ​ന​മാ​ണ്. ജോ​ലി​ഭാ​രം കൂ​ടു​ത​ലാ​യ​തി​നാ​ൽ തു​റ​വൂ​ർ ആ​ശു​പ​ത്രി​യി​ലേ​ക്ക് നി​യ​മി​ക്ക​പ്പെ​ടു​ന്ന ഡോ​ക്‌​ട​ർ​മാ​രി​ൽ പ​ല​രും സ്‌​ഥ​ലം​മാ​റ്റം വാ​ങ്ങി​യോ ലീ​വെ​ടു​ത്തോ പോ​കു​ക​യാ​ണ് പ​തി​വ്.

പ​ല ദി​വ​സ​ങ്ങ​ളി​ലും ഒ​പി വി​ഭാ​ഗ​ത്തി​ൽ ര​ണ്ടോ മൂ​ന്നോ ഡോ​ക്‌​ട​ർ​മാ​രു​ടെ സേ​വ​നം മാ​ത്ര​മാ​ണ് ല​ഭി​ക്കു​ന്ന​ത്. കു​ഞ്ഞു​കു​ട്ടി​ക​ൾ മു​ത​ൽ വൃ​ദ്ധ​ർ വ​രെ​യു​ള്ള രോ​ഗി​ക​ൾ മ​ണി​ക്കൂ​റു​ക​ൾ ക്യൂ​വി​ൽ കാ​ത്ത് നി​ന്നാ​ണ് ഡോ​ക്‌​ട​റെ കാ​ണു​ന്ന​ത്. ഡോ​ക്ട‌​ർ​മാ​രു​ടെ കു​റ​വ് മൂ​ലം ആ​ശു​പ​ത്രി​യി​ൽ മി​ക്ക​പ്പോ​ഴും ജീ​വ​ന​ക്കാ​രും രോ​ഗി​ക​ളും ത​മ്മി​ൽ വാ​ക്കു​ത​ർ​ക്ക​വും ഉ​ണ്ടാ​കു​ന്നു​ണ്ട്.

പ​ട്ട​ണ​ക്കാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ കീ​ഴി​ൽ വ​രു​ന്ന ആ​ശു​പ​ത്രി അ​രൂ​ർ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ സാ​ധാ​ര​ണ​ക്കാ​രു​ടെ ഏ​ക ആ​ശ്ര​യ​മാ​ണ്. 1956ൽ ​റൂ​റ​ൽ ഡി​സ്പെ​ൻ​സ​റി​യാ​യി ആ​രം​ഭി​ച്ച ആ​ശു​പ​ത്രി 1990ൽ ​സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​മാ​യി.

2010ൽ ​താ​ലൂ​ക്ക് ആ​ശു​പ​ത്രി​യാ​യി ഉ​യ​ർ​ത്തി. സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്‍റെ സ്‌​റ്റാ​ഫ് പാ​റ്റേ​ണാ​ണ് ഇ​വി​ടെ ഇ​പ്പോ​ഴു​മു​ള്ള​ത്. താ​ത്കാ​ലി​ക പ​രി​ഹാ​ര​ത്തി​നാ​യി എ​ൻ​എ​ച്ച്എ​മ്മി​ൽ നി​ന്ന് കൂ​ടു​ത​ൽ ഡോ​ക്ട​ർ​മാ​രെ അ​നു​വ​ദി​ച്ചു ത​ര​ണ​മെ​ന്ന് കാ​ണി​ച്ച് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​ല ത​വ​ണ ക​ത്ത് ന​ൽ​കി​യെ​ങ്കി​ലും ന​ട​പ​ടി​യാ​യി​ല്ല. കി​ഫ്ബി​യി​ൽ നി​ന്ന​നു​വ​ദി​ച്ച കോ​ടി​ക​ൾ ചെ​ല​വി​ട്ട് നി​ർ​മി​ച്ച് ആ​ശു​പ​ത്രി കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ൻ​പ് നി​ർ​വ​ഹി​ച്ചെ​ങ്കി​ലും ഇ​വി​ടെ അ​ടി​സ്‌​ഥാ​ന സൗ​ക​ര്യ​മെ​രു​ക്കാ​ത്ത​തി​നാ​ൽ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങാ​നാ​യി​ല്ല.

Tags : Nattuvishesham Districtnews Deepikanews Taluk Hospital

Recent News

Corehub Up