x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജി. ​സു​ധാ​ക​ര​നെ സ്വാ​ഗ​തം ചെ​യ്യു​ന്നു: കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി


Published: March 4, 2026 10:20 PM IST | Updated: March 4, 2026 10:20 PM IST

ചാ​രും​മൂ​ട്: മു​ൻ മ​ന്ത്രി​യും ദീ​ർ​ഘ​കാ​ലം സി​പി​എം സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗ​വുമായി​രു​ന്ന ജി. ​സു​ധാ​ക​ര​നു ക​ഴി​ഞ്ഞ കു​റേ വ​ർ​ഷ​ങ്ങ​ളാ​യി സി​പി​എം നേ​തൃ​ത്വ​ത്തി​ൽനി​ന്ന് നേ​രി​ടേ​ണ്ടി​വ​ന്ന അ​വ​ഗ​ണ​ന​യും അ​പ​മാ​ന​ക​ര​മാ​യ പ​രാ​മ​ർ​ശ​ങ്ങ​ളും അ​ത്യ​ന്തം ദൗ​ർ​ഭാ​ഗ്യ​ക​ര​മാ​ണെ​ന്ന് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക സ​മി​തി അം​ഗ​വും എം​പി​യു​മാ​യ കൊടി​ക്കു​ന്നി​ൽ സു​രേ​ഷ് പ​റ​ഞ്ഞു.

,ആ​റു ദ​ശാ​ബ്ദ​ത്തി​ലേ​റെ നീ​ണ്ട പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ന​ ച​രി​ത്ര​വും നാ​ല്പ​തു വ​ർ​ഷ​ത്തി​ല​ധി​കം സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗ​ത്വ​വുമു​ള്ള ഒ​രാ​ളോ​ട് ഇ​ത്ത​ര​ത്തി​ൽ പെ​രു​മാ​റു​ന്ന​ത് ജ​നാ​ധി​പ​ത്യ രാ​ഷ്ട്രീ​യ​ത്തി​ന്‍റെ ആ​ത്മാ​വി​നോ​ടു​ള്ള അ​വ​ഗ​ണ​ന​യാ​ണെ​ന്ന് അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. അ​ടി​യ​ന്ത​രാ​വ​സ്ഥ​യു​ടെ കാ​ല​ത്ത് നി​രോ​ധ​നം ലം​ഘി​ച്ച് സ​മ​രം ന​ട​ത്തി അ​റ​സ്റ്റും ജ​യി​ൽ​വാ​സ​വും ഉ​ൾ​പ്പെ​ടെ സ​ഹി​ച്ചി​ട്ടു​ള്ള ഒ​രാ​ളു​ടെ രാ​ഷ്ട്രീ​യ ജീ​വി​താ​നു​ഭ​വ​ങ്ങ​ളെ പ​രി​ഗ​ണി​ക്കാ​തെ​യും പൊ​തു​പ​രി​പാ​ടി​ക​ളി​ൽനി​ന്ന് പോ​ലും വി​ട്ടു​നി​ർ​ത്തി​യും പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് ആ​രോ​ഗ്യ​ക​ര​മാ​യ രാ​ഷ്ട്രീ​യ സം​സ്കാ​ര​മ​ല്ലെ​ന്ന് കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് പ​റ​ഞ്ഞു.

ജി. ​സു​ധാ​ക​ര​ൻ കൈ​പി​ടി​ച്ച് വ​ള​ർ​ത്തി​യ ജി​ല്ല​യി​ൽനി​ന്നു​ള്ള​എം​എ​ൽ​എ​മാ​രും മ​ന്ത്രി​മാ​രും അ​ട​ക്ക​മു​ള്ള​വ​ർ ഇ​പ്പോ​ൾ കാ​ണി​ക്കു​ന്ന​ത് അ​വ​ഗ​ണ​ന​യും അ​ധി​ക്ഷേ​പ​വും വ​ഞ്ച​ന​യു​മാ​ണെ​ന്ന് കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ചു.

രാ​ഷ്ട്രീ​യ​ത്തി​ൽ വ​ള​ർ​ച്ച കൈ​വ​രി​ക്കാ​ൻ സ​ഹാ​യി​ച്ച മു​തി​ർ​ന്ന നേ​താ​വി​നെ പൊ​തു​വേ​ദി​ക​ളി​ൽ പ​രി​ഹ​സി​ക്കു​ക​യും അ​വ​ഗ​ണി​ക്കു​ക​യും ചെ​യ്യു​ന്ന​ത് ന​ന്ദി​കേ​ടി​ന്‍റെ രാ​ഷ്ട്രീ​യ​ത്തി​ന്‍റെ ഉ​ദാ​ഹ​ര​ണ​മാ​യാ​ണെ​ന്ന് അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. ജ​നാ​ധി​പ​ത്യ​വും മ​ത​നി​ര​പേ​ക്ഷ​ത​യും സാ​മൂ​ഹ്യ​നീ​തി​യും സം​ര​ക്ഷി​ക്കാ​ൻ ഒ​രു​മി​ച്ച് പ്ര​വ​ർ​ത്തി​ക്കേ​ണ്ട സ​മ​യ​മാ​ണി​ത്. അ​തി​നാ​ൽ, മാ​ന്യ​ത​യും പ​രി​ഗ​ണ​ന​യും ഉ​റ​പ്പു​ള്ള മ​തേ​ത​ര ജ​നാ​ധി​പ​ത്യ വേ​ദി​യി​ലേ​ക്ക് സു​ധാ​ക​ര​നെ സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി അ​ദ്ദേ​ഹം പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു.

Tags : Sudhakaran nattuvishesham local news

Recent News

Corehub Up