മൂന്നരക്കിലോ കഞ്ചാവുമായി പിടിയിലായ പ്രതികൾ.
കോവളം: ഒഡിഷയിൽ നിന്നെത്തിച്ച കഞ്ചാവുമായി ഓട്ടോ റിക്ഷയിൽ സഞ്ചരിച്ച നാലംഗ സംഘത്തെ സിറ്റി ഡാൻസാഫ് സംഘം വിഴിഞ്ഞം കല്ലുവെട്ടാൻകുഴിക്ക് സമീപം ബൈപാസിൽ വാഹനങ്ങൾ തടഞ്ഞു പരിശോധന നടത്തി പിടികൂടി.
ബീമാപ്പള്ളി പുതുവൽ പുരയിടത്തിൽ നൗഷാദ് (40), മണക്കാടുനിന്നു തിരുവല്ലം സ്റ്റേഷൻ പരിധിയിൽ ജാനകി കല്യാണമണ്ഡപത്തിനു പുറകുവശത്ത് വാടകയ്ക്ക് താമസിക്കുന്ന ഷഫീഖ് (51), ബീമാപ്പള്ളി പുതുവൽ പുരയിടത്തിൽ സൈതാലി (33) മാണിക്യവിളാകം പുതുവൽ പുരയിടത്തിൽ സുൽഫിക്കർ (37) എന്നിവരാണ് പിടിയിലായത്. പ്രതികൾ സഞ്ചരിച്ച ഓട്ടോറിക്ഷയും 3.5 കിലോ കഞ്ചാവും ഡാൻസാഫ് സംഘം പിടിച്ചെടുത്തു.
നാർക്കോട്ടിക് വിഭാഗം എ സിപി ഗോപകുമാറിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിവന്ന അന്വേഷണത്തിലാണ് ഇന്നലെ വൈകുന്നേരം അഞ്ചോ ടെ ബൈപാസിൽ വാഹനങ്ങൾ തടഞ്ഞു പരിശോധന നടത്തി കഞ്ചാവ് സംഘത്തെ പിടികൂടിയത്.
പ്രതികളിൽ മൂന്നു പേർ ഒഡീഷയിൽനിന്നു വിലയ്ക്കു വാങ്ങിയ കഞ്ചാവുമായി ബസിൽ തമിഴ്നാട് വഴി കളിയിക്കവിളയിൽ എത്തിയ ശേഷം പ്രതികളിലൊരാളും ഓട്ടോ ഡ്രൈവറുമായ സുൽഫിക്കറിന്റെ ഓട്ടോ വിളിച്ചു വരുത്തി അതിൽ തിരുവനന്തപുരം ഭാഗത്തേക്കു വരുന്പോഴാ യിരുന്നു ഡാൻസാഫിന്റെ പിടിയിൽ ആയതെന്നു തുടർനടപടികൾക്ക് നേതൃത്വം നൽകിയ വിഴിഞ്ഞം സിഐ ഹേമന്ദ് കുമാർ പറഞ്ഞു.
Tags : NattuVishasham DistrictNews