കൂത്താട്ടുകുളം ദേവമാതാ ആശുപത്രിയിൽ ആരംഭിച്ച ജിഡിഎ അഡ്വാൻസ്ഡ് കോഴ്സിന്റെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ നിർവഹിക്കുന്നു.
കൂത്താട്ടുകുളം: ദേവമാതാ ആശുപത്രിയില്‍ ദേവമാതാ അക്കാഡമിക്സിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ് അഡ്വാന്‍സ്ഡ് കോഴ്സ് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോണ്‍ ഉദ്ഘാടനം ചെയ്തു. പാലാ ക്രിസ്തുരാജ് പ്രൊവിന്‍സ് പ്രൊവിന്‍ഷ്യാള്‍ സിസ്റ്റര്‍ മരീന ഞാറക്കാട്ടില്‍ അധ്യക്ഷത വഹിച്ചു.
നഗരസഭ ചെയര്മാന് റെജി ജോണ്‍, ആശുപത്രി അഡ്മിനിസ്ട്രേറ്റര്‍ സിസ്റ്റര്‍ റോസ്മിന്‍ പഴയകരി, മെഡിക്കല്‍ സൂപ്രണ്ട് ഡോ. വിനോദ് സെബാസ്റ്റ്യന്‍, ആശുപത്രി ചാപ്ലിന് ഫാ. കുര്യാക്കോസ് നരിതൂക്കില്‍, കൗണ്‍സിലര്‍ സലീമ മനോജ്, അസാപ് ഫിനാന്‍സ് മാനേജര്‍ ബിന്റോ മാത്തച്ചന്, നഴ്സിംഗ് സ്കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ റിന്‍സി കപ്പലുമാക്കീല്‍ എന്നിവര്‍ പ്രസംഗിച്ചു.
സംസ്ഥാന ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴില്‍ അഡീഷണല്‍ സ്കില്‍ അക്വിസിഷന്‍ പ്രോഗ്രാം (അസാപ്) അംഗീകാരത്തിലാണ് ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ് അഡ്വാന്‍സ്ഡ് കോഴ്സ് ആരംഭിച്ചത്. പ്ലസ് ടു പാസായവര്‍ക്ക് കോഴ്സില്‍ ചേരാം. ഒരുവര്‍ഷം നീളുന്ന കോഴ്സിന്റെ പരിശീലനം ദേവമാതാ ആശുപത്രിയില്‍ നല്‍കും.
സ്വദേശത്തും വിദേശത്തുമായി കെയര്‍ഗീവര്‍, നഴ്സിംഗ് അസിസ്റ്റന്റ്, കെയര്‍ടേക്കര്‍, ഹോം കെയര്‍ എന്നിങ്ങനെ വിവിധതലങ്ങളില്‍ തൊഴില്‍ അവസരം കോഴ്സ് വിജയകരമായി പൂര്‍ത്തീകരിക്കുന്നവര്‍ക്ക് ലഭിക്കും. ഒരു ബാച്ചില്‍ 15 വിദ്യാര്‍ഥികള്‍ക്കാണ് പ്രവേശനം. കോഴ്സിന്റെ വിവരങ്ങള്‍ക്കും പ്രവേശനത്തിനും ഫോണ്‍: 9656800056.
Tags : Nattuvishesham DistrictNews