x
ad
Fri, 3 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

"ഗി​ഫ്റ്റ് ഓ​ഫ് ഹോ​പ്': പ്ര​വ​ര്‍​ത്ത​നോ​ദ്ഘാ​ട​നം


Published: July 2, 2026 11:39 PM IST | Updated: July 2, 2026 11:39 PM IST

നെ​ടു​ങ്ക​ണ്ട​ത്ത് ന​ട​ന്ന "ഗി​ഫ്റ്റ് ഓ​ഫ് ഹോ​പ്' പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യു​ള്ള ഡ​യാ​ലി​സി​സ് കി​റ്റി​ന്‍റെ വി​ത​ര​ണം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷി​ഹാ​ബ് ഈ​ട്ടി​ക്ക​ല്‍ നി​ര്‍​വ​ഹി​ക്കുന്നു.

നെ​ടു​ങ്ക​ണ്ടം: റോ​ട്ട​റി ഡി​സ്ട്രി​ക്‌ട് 3205 ഈ ​വ​ര്‍​ഷം ന​ട​പ്പി​ലാ​ക്കു​ന്ന "ഗി​ഫ1്റ്റ് ഓ​ഫ് ഹോ​പ്' പ​ദ്ധ​തി​യു​ടെ ഹൈ​റേ​ഞ്ച് റീ​ജൺ പ്ര​വ​ര്‍​ത്ത​നോ​ദ്ഘാ​ട​നം നെ​ടു​ങ്ക​ണ്ട​ത്ത് ന​ട​ന്നു. ഡി​സ്ട്രി​ക്‌ടി​ലെ 116 ക്ല​ബു​ക​ളും സ​ഹ​ക​രി​ച്ചാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്.

ഹൈ​റേ​ഞ്ച് റീ​ജ​ണില്‍ ഉ​ള്‍​പ്പെ​ട്ട 16 ക്ല​ബുക​ളു​ടെ സ​ഹാ​യ​ത്തോ​ടെ മേ​ഖ​ല​യി​ലെ ഡ​യാ​ലി​സി​സ് രോ​ഗി​ക​ള്‍​ക്ക് 1500 ഡ​യാ​ലി​സി​സ് കി​റ്റു​ക​ള്‍ വി​ത​ര​ണം ചെ​യ്യു​ന്ന പ്ര​വ​ര്‍​ത്ത​ന​മാ​ണ് ആ​രം​ഭി​ച്ച​ത്.

അ​ടി​മാ​ലി, നെ​ടുങ്കണ്ടം, ക​ട്ട​പ്പ​ന, കു​മ​ളി, മു​രി​ക്കാ​ശേ​രി തു​ട​ങ്ങി​യ ഡ​യാ​ലി​സി​സ് കേ​ന്ദ്ര​ങ്ങ​ളി​ലെ രോ​ഗി​ക​ള്‍​ക്ക് ഈ ​പ​ദ്ധ​തി​യു​ടെ പ്ര​യോ​ജ​നം ല​ഭി​ക്കും.​ നെ​ടു​ങ്ക​ണ്ടം റോ​ട്ട​റി ഹാ​ളി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം നെ​ടു​ങ്ക​ണ്ടം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷി​ഹാ​ബ് ഈ​ട്ടി​ക്ക​ല്‍ നി​ര്‍​വ​ഹി​ച്ചു. റോ​ട്ട​റി ഡി​സ്ട്രി​ക്‌ട് ഡ​യ​റ​ക്ട​ര്‍ യൂ​ന്‍​സ് സി​ദ്ദി​ക്ക് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​സി. ഡ​യ​റ​ക്ട​ര്‍ ജേ​ക്ക​ബ് ക​ല്ല​റയ്​ക്ക​ല്‍, അ​സി. ഗ​വ​ര്‍​ണ​ര്‍​മാ​രാ​യ സ​ജോ ജോ​സ​ഫ്, സി.​ആ​ര്‍. ഷാ​ജി, മ​നോ​ജ് അ​ഗ​സ്റ്റി​ന്‍, പി.​എ​സ്. ഭാ​നു​കു​മാ​ര്‍, മ​ര്‍​ച്ച​ന്‍റ്​സ് അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് ആ​ര്‍. സു​രേ​ഷ്, സു​ബി​ന്‍ ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham District news

Recent News

Corehub Up