താക്കോൽദാനം സ്പോൺസർ സാറാമ്മ ടീച്ചർ നിർവഹിക്കുന്നു.
പത്തനംതിട്ട: സ്വന്തമായി വീട് നിർമിക്കാൻ സൗകര്യമില്ലാതെ കുടിലുകളിൽ കഴിയുന്ന വിധവകളായ സ്ത്രീകളും കുട്ടികളും അടങ്ങിയ കുടുംബത്തിനു സാമൂഹിക പ്രവർത്തക ഡോ. എം.എസ്. സുനിലിന്റെ നേതൃത്വത്തിൽ നിർമിച്ചുനൽകുന്ന 381-മത് സ്നേഹഭവനം മണ്ണടി പാണ്ടിമലപ്പുറം പനമ്പിന്ചിറകുഴി വിധവയായ സരസ്വതിക്കും കുടുംബത്തിനും ആയി നിർമിച്ചുനൽകി. വീടിന്റെ താക്കോൽദാനവും ഉദ്ഘാടനവും സ്പോൺസർ സാറാമ്മ നിർവഹിച്ചു. ചടങ്ങിൽ പ്രോജക്ട് കോഓർഡിനേറ്റർ കെ.പി. ജയലാൽ, ലയൺസ് ക്ലബ് സോണൽ പ്രസിഡന്റ് സന്തോഷ് എം. സാം, സിന്ധു ദിലീപ്, ബിനോയി സ്കറിയ, ദിയ ജോയ് എന്നിവർ പ്രസംഗിച്ചു.