വാളക്കോട് ഗവണ്മെന്റ്എല്പി സ്കൂളില്‍ തയാറാക്കിയ പൂന്തോട്ടം.
പുനലൂര്‍: വാളക്കോട് ഗവണ്‍മെന്റ്് എല്‍പി സ്കൂളിലെ കുട്ടികള്‍ ഇനിമുതല്‍ പുസ്തകത്തിലെ അറിവിനൊപ്പം മാലിന്യമുക്തമായ പരിസരത്തിന്റെ ആവശ്യകതയെക്കുറിച്ചും പഠിക്കും. മാലിന്യമുക്ത വിദ്യാലയം എന്ന ലക്ഷ്യം മുന്‍നിര്‍ത്തി കേരള ഖരമാലിന്യ പരിപാലന പദ്ധതി (കെഎസ്ഡബ്ല്യുഎംപി)യുടെ നേതൃത്വത്തില്‍ സ്കൂളില്‍ സ്നേഹാരാമം പൂന്തോട്ടം ഒരുക്കി. സ്കൂളിലെ അധ്യാപകര്‍, വിദ്യാര്‍ഥികള്‍, നഗരസഭയിലെയും കെഎസ്ഡബ്ല്യുഎംപിയിലെയും ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചേര്‍ന്നാണ് സ്കൂള്‍ വളപ്പില്‍ പൂന്തോട്ടം തയാറാക്കിയത്. കനേഡിയന്‍ കൊന്ന, കുറ്റിമുല്ല, ചെത്തി, തെറ്റി, ശ്രീലങ്കന്‍ മുല്ല, അരാലിയ എന്നിവയാണ് പൂന്തോട്ടത്തിലുള്ളത്.
സ്നേഹാരാമം പൂന്തോട്ടത്തിന്റെ ഉദ്ഘാടനം നഗരസഭാ ചെയര്‍പേഴ്സണ്‍ എം.എ. രാജഗോപാല്‍ നിര്വയൂണിറ്റിലെ സോഷ്യല്‍ കം കമ്യൂണിക്കേഷന്‍ എക്സ്പേര്‍ട്ട് രാജേഷ് പൈ, നഗരസഭ എസ്ഡബ്ല്യുഎം എന്‍ജിനീയര്‍ ഫര്‍ഹ നിസാര്‍, സ്കൂള്‍ പ്രിന്‍സിപ്പല്‍ ഗീതാകുമാരി തുടങ്ങിയവര്‍ പങ്കെടുത്തു. പദ്ധതിയുടെ ഭാഗമായി മാലിന്യ മുക്ത വിദ്യാലയം എന്ന ലക്ഷ്യം മുന്‍നിര്‍ത്തി തുടര്‍പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യും. ചടങ്ങില്‍ വിദ്യാര്‍ഥികള്‍ക്ക് ചെടികളും ചെടിച്ചട്ടികളും വിതരണം ചെയ്തു.
Tags : Sneharamam NattuVishasham DistrictNews