x
ad
Wed, 11 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗോ​വ അ​യ​ണ്‍​മാ​ന്‍ 70.3 ച​ല​ഞ്ചി​ല്‍ മി​ന്നും നേ​ട്ട​വു​മാ​യി പാ​ലാ സ്വ​ദേ​ശി ഡോ. ​അ​ജ​യ് ജോ​സ​ഫ്

വെബ് ഡെസ്ക്
Published: November 11, 2026 09:19 PM IST | Updated: November 11, 2026 09:19 PM IST

പാ​ലാ: ആ​തു​ര​സേ​വ​ന​ത്തി​ന്‍റെ തി​ര​ക്കു​ക​ള്‍​ക്കി​ട​യി​ലും ക​ഠി​ന​മാ​യ പ​രി​ശീ​ല​ന​ത്തി​ലൂ​ടെ കാ​യി​ക​ലോ​ക​ത്ത് ശ്ര​ദ്ധേ​യ നേ​ട്ടം കൈ​വ​രി​ച്ച് ഡോ. ​അ​ജ​യ് ജോ​സ​ഫ്. ന​വം​ബ​ര്‍ ഒ​ന്നി​ന് ഗോ​വ​യി​ല്‍ ന​ട​ന്ന ലോ​ക​പ്ര​ശ​സ്ത​മാ​യ അ​യ​ണ്‍​മാ​ന്‍ 70.3 ച​ല​ഞ്ച് ആ​റു മ​ണി​ക്കൂ​ര്‍ ഏ​ഴ് മി​നി​റ്റി​ല്‍ പൂ​ര്‍​ത്തി​യാ​ക്കി​യ അ​ദ്ദേ​ഹം, മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ത്ത മ​ല​യാ​ളി താ​ര​ങ്ങ​ളി​ല്‍ ത​ന്‍റെ പ്രാ​യ​വി​ഭാ​ഗ​ത്തി​ല്‍ ഒ​ന്നാം സ്ഥാ​നം നേ​ടി. ഈ ​ച​ല​ഞ്ച് വി​ജ​യ​ക​ര​മാ​യി പൂ​ര്‍​ത്തി​യാ​ക്കി​യ ആ​ദ്യ മ​ല​യാ​ളി ന്യൂ​റോ​ള​ജി​സ്റ്റ് എ​ന്ന പ്ര​ത്യേ​ക​ത​യും അ​ദ്ദേ​ഹ​ത്തി​നു​ണ്ട്.

തൊ​ടു​പു​ഴ മു​ത​ല​ക്കോ​ടം ഹോ​ളി​ഫാ​മി​ലി ആ​ശു​പ​ത്രി​യി​ല്‍ ന്യൂ​റോ​ള​ജി​സ്റ്റാ​യി സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്ന ഡോ. ​അ​ജ​യ്, ല​ക്ഷ്യ​ബോ​ധ​ത്തോ​ടെ​യും അ​ച്ച​ട​ക്ക​ത്തോ​ടെ​യും വ​ര്‍​ഷ​ങ്ങ​ള്‍ നീ​ണ്ട പ​രി​ശീ​ല​ന​ത്തി​ന്‍റെ ഫ​ല​മാ​യാ​ണ് ഈ ​നേ​ട്ട​ത്തി​ലെ​ത്തി​യ​ത്. സ​ഹ​ന​ശേ​ഷി​യു​ടെ​യും ആ​ത്മ​സ​മ​ര്‍​പ്പ​ണ​ത്തി​ന്‍റെ​യും ക​ഠി​ന പ​രീ​ക്ഷ​ണ​മാ​യ അ​യ​ണ്‍​മാ​ന്‍ 70.3 മ​ത്സ​ര​ത്തി​ല്‍ 1.9 കി​ലോ​മീ​റ്റ​ര്‍ ക​ട​ലി​ലൂ​ടെ​യു​ള്ള നീ​ന്ത​ല്‍, 90 കി​ലോ​മീ​റ്റ​ര്‍ സൈ​ക്ലിം​ഗ്, 21.1 കി​ലോ​മീ​റ്റ​ര്‍ ഓ​ട്ടം എ​ന്നി​വ തു​ട​ര്‍​ച്ച​യാ​യി പൂ​ര്‍​ത്തി​യാ​ക്ക​ണം. മൂ​ന്ന് ഇ​ന​ങ്ങ​ളി​ലു​മാ​യി ആ​കെ 113 കി​ലോ​മീ​റ്റ​ര്‍ ദൂ​രം ആ​റു മ​ണി​ക്കൂ​ര്‍ ഏ​ഴ് മി​നി​റ്റി​നു​ള്ളി​ല്‍ പി​ന്നി​ട്ടു.

വി​വി​ധ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള കാ​യി​ക​താ​ര​ങ്ങ​ള്‍ പ​ങ്കെ​ടു​ക്കു​ന്ന അ​ന്താ​രാ​ഷ്‌​ട്ര കാ​യി​ക​മാ​മാ​ങ്ക​മാ​ണ് ഗോ​വ​യി​ലെ അ​യ​ണ്‍​മാ​ന്‍ 70.3. മു​പ്പ​ത് രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നാ​യി 2000ഓ​ളം മ​ത്സ​രാ​ര്‍​ഥി​ക​ള്‍ പ​ങ്കെ​ടു​ത്തു.​പാ​ലാ ചേ​ര്‍​പ്പു​ങ്ക​ല്‍ വ​ട​ക്കേ​ക്കു​റ്റ് ജോ​സ​ഫി​ന്‍റെ​യും മേ​രി​യു​ടെ​യും മ​ക​നാ​ണ് ഡോ. ​അ​ജ​യ്. പാ​ലാ ന​ഗ​ര​സ​ഭാ മു​ന്‍ ചെ​യ​ര്‍​മാ​ന്‍ തോ​മ​സ് പീ​റ്റ​റി​ന്‍റെ​യും മു​ന്‍ കൗ​ണ്‍​സി​ല​ര്‍ സി​ബി​ല്‍ തോ​മ​സി​ന്‍റെ​യും മ​ക​ള്‍ റേ​ഡി​യോ​ള​ജി​സ്റ്റാ​യ ഡോ. ​ദി​വ്യ (കെ​യ​ര്‍ ഡ​യ​ഗ്‌​നോ​സ്റ്റി​ക് സെ​ന്‍റ​ര്‍, പാ​ലാ) ആ​ണ് അ​ജ​യ്‌​യു​ടെ ഭാ​ര്യ. മ​ക്ക​ള്‍: ഹ​സാ​യേ​ല്‍, കേ​ലെ​ബ്.

Tags : Challenge Nattuvishesham Districtnews

Recent News

Corehub Up