പാലാ: വനിതാ ശിശുക്ഷേമ വികസന വകുപ്പിന്റെ ഉജ്വല ബാല്യം അവാര്‍ഡ് കൊച്ചിടപ്പാടി സ്നേഹാരാം ചില്‍ഡ്രന്‍സ് ഹോമിലെ സോബിയമോള്ക്ക്. മോഹിനിയാട്ടത്തില്‍ സംസ്ഥാനതലത്തില്‍ ഫസ്റ്റ് എ ഗ്രേഡ് രണ്ടു വര്‍ഷമായി സോബിയ കരസ്ഥമാക്കുന്നു. ലളിതഗാനത്തിലും കഴിവ് തെളിയിച്ചിട്ടുണ്ട്. അതോടൊപ്പം ദേശീയ ലെവല്‍ സ്പെഷ്യല്‍ ഒളിമ്പിക്സില്‍ 25 മീറ്റര്‍, 50 മീറ്റര്‍ നീന്തലിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട്. അത്ലറ്റിക്സില് 100 മീറ്റര്‍ ഓട്ടത്തിലും കഴിവ് തെളിയിച്ചിട്ടുണ്ട്.
Tags : Sneharamam Nattuvishesham Districtnews