x
ad
Wed, 11 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്രാ​യം വെ​റും അ​ക്ക​ങ്ങ​ൾ മാ​ത്രം; 22 മെ​ഡ​ലു​ക​ളു​മാ​യി ലി​സി തോ​മ​സ്

വെബ് ഡെസ്ക്
Published: November 11, 2026 09:18 PM IST | Updated: November 11, 2026 09:18 PM IST

പെ​രി​ങ്ങു​ളം: പ്രാ​യം 57, മെ​ഡ​ലു​ക​ൾ 22. കാ​യി​ക​രം​ഗ​ത്ത് പെ​രി​ങ്ങു​ള​ത്തി​ന്‍റെ അ​ഭി​മാ​ന​മാ​യി ലി​സി തോ​മ​സ് ക​രോ​ട്ടു​ചി​റ​യ്ക്ക​ൽ. 57-ാം വ​യ​സി​ലും അ​ത്‌​ല​റ്റി​ക്സ് രം​ഗ​ത്ത് സ​ജീ​വ​മാ​യി തു​ട​രു​ന്ന ലി​സി സം​സ്ഥാ​ന, ദേ​ശീ​യ മ​ത്സ​ര​ങ്ങ​ളി​ൽ മി​ക​ച്ച നേ​ട്ട​ങ്ങ​ൾ സ്വ​ന്ത​മാ​ക്കി ശ്ര​ദ്ധേ​യ​യാ​കു​ന്നു.

വി​വി​ധ ഇ​ന​ങ്ങ​ളി​ലാ​യി ഇ​തു​വ​രെ എ​ട്ട് സ്വ​ർ​ണ​വും എ​ട്ട് വെ​ള്ളി​യും ആ​റു വെ​ങ്ക​ല​വും ഉ​ൾ​പ്പ​ടെ 22 മെ​ഡ​ലു​ക​ൾ ലി​സി സ്വ​ന്ത​മാ​ക്കി​യി​ട്ടു​ണ്ട്. ദേ​ശീ​യ സീ​നി​യ​ർ അ‌​ത്‌​ല​റ്റി​ക്സി​ൽ 1,500 മീ​റ്റ​റി​ൽ ഒ​ന്നാം സ്ഥാ​ന​വും 800 മീ​റ്റ​റി​ൽ ര​ണ്ടാം സ്ഥാ​ന​വും 400 മീ​റ്റ​റി​ൽ മൂ​ന്നാം സ്ഥാ​ന​വും നേ​ടി. 4x100 മീ​റ്റ​ർ റി​ലേ​യി​ൽ ര​ണ്ടാം സ്ഥാ​ന​വും 4x400 മീ​റ്റ​ർ റി​ലേ​യി​ൽ ഒ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. സം​സ്ഥാ​ന ത​ല​ത്തി​ൽ 5000 മീ​റ്റ​ർ ന​ട​ത്ത​ത്തി​ൽ ഒ​ന്നാം സ്ഥാ​ന​വും 1500 മീ​റ്റ​റി​ൽ ര​ണ്ടാം സ്ഥാ​ന​വും 800 മീ​റ്റ​റി​ൽ ഒ​ന്നാം സ്ഥാ​ന​വും നേ​ടി.

പ്രാ​യം കാ​യി​ക​മി​ക​വി​ന് ത​ട​സ​മ​ല്ലെ​ന്നും ആ​ത്മ​വി​ശ്വാ​സ​വും ക​ഠി​നാ​ധ്വാ​ന​വും ഉ​ണ്ടെ​ങ്കി​ൽ ഏ​തു പ്രാ​യ​ത്തി​ലും നേ​ട്ട​ങ്ങ​ൾ കൈ​വ​രി​ക്കാ​മെ​ന്നും ലി​സി​യു​ടെ വി​ജ​യ​യാ​ത്ര തെ​ളി​യി​ക്കു​ന്നു. ആ​രോ​ഗ്യ സം​ര​ക്ഷ​ണ​ത്തി​നും കാ​യി​ക​രം​ഗ​ത്തെ സ​ജീ​വ​മാ​യ ജീ​വി​ത​ത്തി​നും മാ​തൃ​ക​യാ​യ ലി​സി​യു​ടെ നേ​ട്ട​ങ്ങ​ൾ നാ​ടി​നും അ​ഭി​മാ​ന​മാ​ണ്. ഭ​ർ​ത്താ​വ് സി​ബി​യും മ​ക്ക​ളാ​യ ആ​ന്‍റോ​യും അ​നു​വും ലി​സി​ക്കു പ്രോ​ത്സാ​ഹ​നം ന​ൽ​കി ഒ​പ്പ​മു​ണ്ട്.

Tags : with 22 medals Nattuvishesham Districtnews

Recent News

Corehub Up