x
ad
Wed, 11 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ട​വു​പു​ഴ പാ​ല​ം പു​ന​ർനി​ർ​മാ​ണം തു​ട​ങ്ങി

വെബ് ഡെസ്ക്
Published: November 11, 2026 09:30 PM IST | Updated: November 11, 2026 09:30 PM IST

യോ​ഗാം​ഗ​ങ്ങ​ൾ പാ​ലം നി​ർ​മി​ക്കു​ന്ന സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച​പ്പോ​ൾ.

മൂ​ന്നി​ല​വ്: ഒ​ട്ടേ​റെ വാ​ദ​പ്ര​തി​വാ​ദ​ങ്ങ​ൾ​ക്കും ഉ​ദ്ഘാ​ട​ന​മാ​മാ​ങ്ക​ങ്ങ​ൾ​ക്കു​മൊ​ടു​വി​ൽ ക​ട​വു​പു​ഴ പാ​ല​ത്തി​ന്‍റെ പു​ന​ർ​നി​ർ​മാ​ണം ഇ​ന്ന​ലെ യാതൊരു ഔ​ദ്യാ​ഗി​ക ച​ട​ങ്ങു​മി​ല്ലാ​തെ ആ​രം​ഭി​ച്ചു. അ​വ​കാ​ശ​വാ​ദ​ങ്ങ​ൾ ഒ​ന്നു​മി​ല്ലാ​തെ പ​ണി പൂ​ർ​ത്തീ​ക​രി​ച്ച് ജ​ന​ങ്ങ​ൾ​ക്ക് പാ​ലം തു​റ​ന്നു​കൊ​ടു​ക്ക​ണ​മെ​ന്ന മാ​ണി സി. ​കാ​പ്പ​ൻ എം​എ​ൽ​എ​യു​ടെ നി​ർ​ദേ​ശ​ത്തെ​ത്തു​ട​ർ​ന്നാ​ണ് നി​ർ​മാ​ണോ​ദ്ഘാ​ട​ന​മി​ല്ലാ​തെ പ​ണി ആ​രം​ഭി​ച്ച​ത്.

2021ൽ ​പ്ര​കൃ​തി​ക്ഷോ​ഭ​ത്തി​ൽ ത​ക​ർ​ന്ന പാ​ലം നി​ർ​മി​ക്കു​ന്ന​തി​നു​ള്ള പ​രി​ശ്ര​മ​ത്തി​ന് വ​ർ​ഷ​ങ്ങ​ളു​ടെ പ​ഴ​ക്ക​മു​ണ്ട്. ത​ല​നാ​ട്, മേ​ലു​കാ​വ് പ്ര​ദേ​ശ​ത്തു​ള്ള ജ​ന​ങ്ങ​ൾ​ക്ക് എ​ളു​പ്പം മൂ​ന്നി​ല​വി​ൽ എ​ത്താ​നു​ള്ള മാ​ർ​ഗ​മാ​ണ് പാ​ലം ത​ക​ർ​ന്ന​തോ​ടെ ഇ​ല്ലാ​താ​യ​ത്. മാ​ണി സി. ​കാ​പ്പ​ൻ എം​എ​ൽ​എ ജ​ന​ങ്ങ​ളു​ടെ ദു​രി​തം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഇ​ട​തു​സ​ർ​ക്കാ​രി​ൽ നി​ര​ന്ത​രം സ​മ്മ​ർ​ദം ചെ​ലു​ത്തി​യെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല. തു​ട​ർ​ന്ന് മാ​ണി സി. ​കാ​പ്പ​ൻ എം​എ​ൽ​എ ഫ​ണ്ടി​ൽ​നി​ന്ന് അ​ഞ്ചു കോ​ടി രൂ​പ ക​ട​വു​പു​ഴ പാ​ലം പു​ന​ർ​നി​ർ​മാ​ണ​ത്തി​നാ​യി നീ​ക്കി​വ​ച്ച​ങ്കി​ലും പാ​ലം പ​ഞ്ചാ​യ​ത്തി​ന്‍റെ ആ​സ്തി​യാ​ണെ​ന്ന കാ​ര​ണം പ​റ​ഞ്ഞ് നി​ർ​മാ​ണം ത​ട​ഞ്ഞു.

തു​ട​ർ​ന്ന്, ആ​വ​ശ്യ​ത്തി​നു സ്ഥ​ലം ല​ഭി​ക്കാ​ത്ത​തു മൂ​ലം മു​ട​ങ്ങി​പ്പോ​യ ചി​ല്ല​ച്ചി പാ​ല​ത്തി​ന്‍റെ ഫ​ണ്ട് ഈ ​ആ​വ​ശ്യ​ത്തി​ലേ​ക്ക് നീ​ക്കി​വ​യ്ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മാ​ണി സി. ​കാ​പ്പ​ൻ നി​ര​ന്ത​ര​മാ​യി ന​ട​ത്തി​യ പോ​രാ​ട്ട​ത്തി​നൊ​ടു​വി​ൽ ഹൈ​ക്കോ​ട​തി​യി​ൽ കേ​സ് ഫ​യ​ൽ ചെ​യ്ത് അ​നു​കൂ​ല ഉ​ത്ത​ര​വ് സ​മ്പാ​ദി​ച്ച​തോ​ടെ​യാ​ണ് പാ​ലം പു​ന​ർ​നി​ർ​മാ​ണ​ത്തി​നു​ള്ള വ​ഴി തെ​ളി​ഞ്ഞ​ത്.
സ​മ​യ​ബ​ന്ധി​ത​മാ​യി സാ​ങ്കേ​തി​കാ​നു​മ​തി​യും ഭ​ര​ണാ​നു​മ​തി​യും ന​ൽ​ക​ണ​മെ​ന്ന കോ​ട​തി നി​ർ​ദേ​ദേ​ശ​ത്തെ​ത്തു​ട​ർ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ചി​ര​കാ​ല​സ്വ​പ്നം യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​ത്. പു​തി​യ സ​ർ​ക്കാ​ർ വ​ന്ന​തോ​ടെ ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ച് പ​ണി ആ​രം​ഭി​ക്കു​ക​യാ​യി​രു​ന്നു. പാ​ലം​പ​ണി​യു​ടെ തു​ട​ക്ക​ത്തി​ന് സാ​ക്ഷ്യം വ​ഹി​ക്കാ​ൻ ജ​ന​പ്ര​തി​നി​ധി​ക​ളും നാ​ട്ടു​കാ​രും സം​ഘ​ടി​ച്ചെ​ത്തി.

യു​ഡി​എ​ഫ് ചെ​യ​ർ​മാ​ൻ ഷൈ​ൻ പാ​റ​യി​ൽ, കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പ​യ​സ് ചൊ​വ്വാ​റ്റു​കു​ന്നേ​ൽ, ഷെ​യ്സ് വാ​ഴ​യി​ൽ, മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ചാ​ർ​ളി ഐ​സ​ക്, ജോ​ഷി ജോ​ഷ്വാ, പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ജി​ല്ലാ എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ റാ​ണി വി​ജ​യ​ല​ക്ഷ്മി, അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ സ​ന്തോ​ഷ്, പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യം​ഗ​ങ്ങ​ൾ, പൊ​തു​മ​രാ​മ​ത്ത്, ജ​ല​വി​ഭ​വം, വൈ​ദ്യു​തി വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ, വി​വി​ധ രാ​ഷ്‌​ട്രീ​യ​ക​ക്ഷി നേ​താ​ക്ക​ൾ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ പാ​ല​ത്തി​ന്‍റെ പു​ന​ർ നി​ർ​മാ​ണം ആ​രം​ഭി​ച്ചു.

Tags : Kadavupuzha Nattuvishesham Districtnews

Recent News

Corehub Up